#ArjunMission | അർജുന്റെ ലോറി ഇന്ന് കരയ്ക്ക് കയറ്റാനായില്ല, നാളെ എട്ട് മണിയോടെ ശ്രമം വീണ്ടും തുടങ്ങും, മൃതദേഹം മോർച്ചറിയിൽ

#ArjunMission | അർജുന്റെ ലോറി ഇന്ന് കരയ്ക്ക് കയറ്റാനായില്ല, നാളെ എട്ട് മണിയോടെ ശ്രമം വീണ്ടും തുടങ്ങും, മൃതദേഹം മോർച്ചറിയിൽ
Sep 25, 2024 11:01 PM | By VIPIN P V

ബെംഗ്ളൂരു : (truevisionnews.com) 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി വടം പൊട്ടിയതിനാൽ ഇന്ന് കരക്ക് കയറ്റാനായില്ല.

നാളെ രാവിലെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും. അർജുന്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.

ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് ഉയർത്തി.

എന്നാൽ വടംപൊട്ടിയതിനാൽ നാളെയാകും ലോറി കരയ്ക്ക് എത്തിക്കുക. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകാൻ നടപടി സ്വീകരിക്കും.

ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം

ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗം അർജ്ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം. അർജുൻ്റെ വീട്ടിലെത്തിയ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയോട് ഇക്കാര്യം ആവശ്യപ്പെട്ടു.

കർണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സർക്കാർ വേണ്ട എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും തോട്ടത്തിൽ രവീന്ദ്രൻ പ്രതികരിച്ചു. പിന്നാലെ എംഎൽഎ എകെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിച്ചു.

പിന്നീട് മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പ് കുടുംബത്തിന് മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ച‍ർച്ചയുടെ അടിസ്ഥാനത്തിൽ എംഎൽഎ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ്പിയെയും അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.

#Arjun #lorry #not #brought #ashore #today #attempt #resumed #tomorrow #eighto'clock #body #mortuary

Next TV

Related Stories
#cpim |  ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

Sep 26, 2024 09:41 PM

#cpim | ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

മുഖ്യമന്ത്രി ആലുവയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം യാത്ര പുറപ്പെടുകയാണ്. ഇന്ന് രാത്രിയോടെ ഇരുവരും ഡൽഹിയിൽ...

Read More >>
#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

Sep 26, 2024 08:37 PM

#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും....

Read More >>
#CCTV  | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച്  യുപി സർക്കാർ

Sep 26, 2024 08:08 PM

#CCTV | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച് യുപി സർക്കാർ

എല്ലാ ഹോട്ടലുകളിലും ധാബകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു....

Read More >>
#rape | ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70-കാരനായ പൂജാരി അറസ്റ്റിൽ

Sep 26, 2024 05:37 PM

#rape | ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70-കാരനായ പൂജാരി അറസ്റ്റിൽ

തുടർന്ന് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും മറ്റ്...

Read More >>
#manaf | 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ, പക്ഷെ അന്ന് അവൻ പറഞ്ഞത്...'; വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു

Sep 26, 2024 04:32 PM

#manaf | 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ, പക്ഷെ അന്ന് അവൻ പറഞ്ഞത്...'; വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു

അവരുടെയൊന്നും കണ്ണില്‍പ്പെടാതിരുന്ന വണ്ടി, ഡ്രഡ്ജിങ് കമ്പനിയുടെ സംഘത്തിലുള്ള സ്‌കൂബാ ഡൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത് താനെതിര്‍ത്തിട്ടും...

Read More >>
Top Stories