#drunkwoman | മദ്യപിച്ച് വിമാനത്തിൽ അലറി വിളിച്ച് യുവതി; നിലവിളി നിർത്തിയില്ല, ഒടുവിൽ ജീവനക്കാരുടെ കടുംകൈ

#drunkwoman | മദ്യപിച്ച് വിമാനത്തിൽ അലറി വിളിച്ച് യുവതി; നിലവിളി നിർത്തിയില്ല, ഒടുവിൽ ജീവനക്കാരുടെ കടുംകൈ
Sep 24, 2024 04:17 PM | By VIPIN P V

ബ്രസീലിയ: (truevisionnews.com) മദ്യപിച്ച് വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തി യുവതി. ബ്രസീലിയന്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ബ്രസീലിലെ റെസിഫില്‍ നിന്ന് പുറപ്പെട്ട അസുല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്തിന് തീപിടിച്ചെന്നാണ് യുവതി അലറിവിളിച്ചത്. തീപിടിച്ചെന്ന് യുവതി ആവര്‍ത്തിച്ച് നിലവിളിച്ചതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തിയിലായി.

യുവതി മദ്യലഹരിയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ശാന്തയാക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ക്ക് ഇവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാത്ത വിധം കൈകെട്ടി ഇരുത്തേണ്ടി വന്നു.

തുടര്‍ന്നും സീറ്റിലിരുന്ന് യുവതി അലറിവിളിക്കുകയായിരുന്നു, ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം വിമാനം വിറാകോപോസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരിയെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിന് ശേഷം അസുല്‍ എയര്‍ലൈന്‍സ് സംഭവത്തില്‍ പ്രതികരിച്ച് പ്രസ്താവന ഇറക്കിയിരുന്നു. അച്ചടക്കമില്ലാത്ത ഒരു യാത്രക്കാരി വിമാനത്തില്‍ മറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്ഡ പാലിക്കുന്ന എയര്‍ലൈന്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി കൃത്യമായ ഇടവേളകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇത്തരം യാത്രക്കാരെയും സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി.

#Woman #shouts #drunk #flight #screams #stop #finally #staff #hand

Next TV

Related Stories
#pitbullattack | 81കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു; ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി

Sep 24, 2024 11:52 AM

#pitbullattack | 81കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു; ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി

സാൻ ആന്റോണിയോയിലെ ഇവരുടെ വീടിന് സമീപത്ത് വച്ചാണ് ഇവരുടെ വളർത്തുനായ 81 കാരമായ റാമോൺ നജേരയും ഭാര്യ ജുനൈറ്റാ നജേരയേയും...

Read More >>
#israelistrikes | ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ മരണം 492 ആയി, 1000ത്തോളം പേർക്ക് പരിക്ക്

Sep 24, 2024 06:29 AM

#israelistrikes | ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ മരണം 492 ആയി, 1000ത്തോളം പേർക്ക് പരിക്ക്

തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം...

Read More >>
#USSecretary | യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

Sep 24, 2024 06:03 AM

#USSecretary | യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
#goldsmuggling | വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്ന് സ്യൂട്ട്കേസുകളിലായി പിടികൂടിയത് 100 കിലോ സ്വർണം

Sep 23, 2024 03:38 PM

#goldsmuggling | വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്ന് സ്യൂട്ട്കേസുകളിലായി പിടികൂടിയത് 100 കിലോ സ്വർണം

ഒരു സ്യൂട്ട് കേസിൽ പണവും കണ്ടെത്തി. അധികൃതർ വിശദമായ അന്വേഷണം...

Read More >>
#explosion |  കല്‍ക്കരി ഖനിയിൽ സ്ഫോടനം;  മരണം 51 ആയി, 20 പേർക്ക് പരിക്ക്

Sep 23, 2024 02:35 PM

#explosion | കല്‍ക്കരി ഖനിയിൽ സ്ഫോടനം; മരണം 51 ആയി, 20 പേർക്ക് പരിക്ക്

രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ സാധ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ...

Read More >>
 #PipelineBlast | മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ഗ്യാസ് പൈപ്പ് ലൈനിലേക്ക് കാർ ഇടിച്ചു കയറി അഗ്നിബാധ നാല് ദിവസം

Sep 20, 2024 02:59 PM

#PipelineBlast | മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ഗ്യാസ് പൈപ്പ് ലൈനിലേക്ക് കാർ ഇടിച്ചു കയറി അഗ്നിബാധ നാല് ദിവസം

സമീപത്തെ കടയിൽ നിന്നും വാഹനം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു വാഹനം പൈപ്പ് ലൈനിലെ വാൽവിലേക്ക് ഇടിച്ച്...

Read More >>
Top Stories