Sep 24, 2024 06:03 AM

ന്യൂയോര്‍ക്ക്: ( www.truevisionnews.com  ) യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നല്‍കുന്നതിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി.

ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ പൊതുസഭയില്‍ വ്യക്തമാക്കിയിരുന്നു.

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്.

ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സുരക്ഷ സമിതി വിപുലീകരിക്കാനുള്ള ചർച്ചകൾ ഉടൻ തുടങ്ങണമെന്നും അമേരിക്ക യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം, ന്യൂയോര്‍ക്കിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്‍റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യ- യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി അറിയിച്ചു.

#permanent #membership #UN #Security #Council #America #will #support #India

Next TV

Top Stories