#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്
Sep 24, 2024 07:17 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com ) ഡൽഹിയിലെ ഷകർപൂരിൽ ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പ് മുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ .

കരൺ ( 30) ആണ് അറസ്റ്റിലായത് .  തങ്ങളുടെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരൺ എന്ന യുവാവ് പകർത്തിയത്. ഉത്തർപ്രദേശുകാരിയായ യുവതി സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായാണ് ഡൽഹിയിലെത്തിയത്.

കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത നിലയിലാണ് കരൺ താമസിച്ചിരുന്നത്. യുവതി നാട്ടിലേക്ക് പോയപ്പോൾ വീടിന്റെ താക്കോൽ കരണിനെ ഏൽപ്പിച്ചിരുന്നു.

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. വാട്‌സ്ആപ്പ് ലിങ്ക് ചെയ്ത ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ അപരിചിതമായ ഒരു ലാപ്‌ടോപ്പും ലിസ്റ്റിൽ കണ്ടെത്തി.

ഉടൻ ലോഗൗട്ട് ചെയ്തു. സംശയം തോന്നി അപ്പാർട്ട്‌മെന്റിൽ യുവതി നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്.

യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കിടപ്പ് മുറിയിലും സമാന രീതിയിൽ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തിയത്.

നാട്ടിൽ പോയപ്പോൾ താക്കോൽ കരണിനെ ഏൽപ്പിച്ചിരുന്നതായി യുവതി പൊലീസിനെ അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കരൺ കുറ്റസമ്മതം നടത്തിയത്.

#Camera #hidden #bulb #holder #captures #scene #woman's #bedroom #bathroom #arrest

Next TV

Related Stories
#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

Sep 24, 2024 10:33 PM

#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

അഞ്ച് പേർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിയ ശേഷം...

Read More >>
#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

Sep 24, 2024 09:21 PM

#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി...

Read More >>
#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

Sep 24, 2024 09:16 PM

#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന്...

Read More >>
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Sep 24, 2024 04:31 PM

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക്...

Read More >>
Top Stories