#fraudcase | എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ചു, യുവാവ് പൊലീസ് കസ്റ്റഡിയില്‍

#fraudcase | എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ചു, യുവാവ് പൊലീസ് കസ്റ്റഡിയില്‍
Sep 24, 2024 08:28 PM | By Susmitha Surendran

 പേരാമ്പ്ര: (truevisionnews.com ) എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍.

എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയാണ് കസ്റ്റഡിയിലായത്. പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്.

ഇന്ന് ഉച്ചയോടെ 11 ഗ്രാം 510 മില്ലി തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണം കയ്യില്‍ ലഭിച്ച ബാങ്ക് ജീവനക്കാര്‍ക്ക് ഇത് വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിയുകയുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ വിവരം പേരാമ്പ്രയിലെ ഹെഡ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. അവിടെ നിന്നും എത്തിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പേരാമ്പ്ര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ ഇതേ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് വായ്പ എടുത്ത വ്യക്തിയാണ്. ഈ വ്യാജ സ്വര്‍ണ്ണം പണയം വെക്കാന്‍ മറ്റൊരാള്‍ നല്‍കിയതാണെന്ന് ആസിഫ് പറഞ്ഞു.

#Tried #pawn #Mukkupandam #Eravattur #young #man #police #custody

Next TV

Related Stories
#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

Sep 24, 2024 10:50 PM

#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ്...

Read More >>
#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

Sep 24, 2024 10:31 PM

#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17)...

Read More >>
#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sep 24, 2024 10:23 PM

#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക്...

Read More >>
 #jaundice | ചങ്ങരോത്ത്  പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

Sep 24, 2024 10:17 PM

#jaundice | ചങ്ങരോത്ത് പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍...

Read More >>
#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

Sep 24, 2024 09:36 PM

#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആഷ്ന...

Read More >>
#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

Sep 24, 2024 09:27 PM

#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്....

Read More >>
Top Stories