#pitbullattack | 81കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു; ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി

#pitbullattack | 81കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു; ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി
Sep 24, 2024 11:52 AM | By Athira V

ടെക്സാസ്: ( www.truevisionnews.com  ) 81കാരനെ വളർത്തുനായ കടിച്ച് കൊന്ന സംഭവത്തിൽ ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി. പത്ത് വർഷത്തിലേറെ എല്ലാ വെള്ളിയാഴ്ചയും തടവിൽ കഴിയാനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ടെക്സാസിലെ ബെക്സാർ ജില്ലാ അറ്റോർണിയാണ് ശിക്ഷ വിധിച്ചത്. ക്രിസ്റ്റ്യൻ മോറേനോയ്ക്ക് 18 വർഷത്തേക്ക് പങ്കാളിആബിലേൻ ഷിനിഡെറിന് 15 വർഷത്തേക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സാൻ ആന്റോണിയോയിലെ ഇവരുടെ വീടിന് സമീപത്ത് വച്ചാണ് ഇവരുടെ വളർത്തുനായ 81 കാരമായ റാമോൺ നജേരയും ഭാര്യ ജുനൈറ്റാ നജേരയേയും ആക്രമിച്ചത്.

പിറ്റ്ബുൾ ഇനത്തിലുള്ള നായയുടെ കടിയേറ്റ് മാരകമായി പരിക്കേറ്റ 81 കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. 81കാരന് സംഭവിച്ചത് വിവരിക്കാൻ ആവാത്ത ഭീകരയാണെന്നാണ് കോടതി വിശദമാക്കിയത്.

81കാരനൊപ്പം പരിക്കേറ്റ ഭാര്യയെ ഒരു വിധത്തിൽ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. 81കാരന്റെ മൃതദേഹം അഗ്നിരക്ഷാ സേനയെത്തി നായയെ അതിസാഹസികമായി തുരത്തിയാണ് വീണ്ടെടുത്തത്.

മൂന്ന് നായകളാണ് 81കാരനെ കടിച്ച് കീറിയത്. നായകളെ അലക്ഷ്യമായി സൂക്ഷിച്ചതിനും ആളപായം സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്.

അക്രമം നേരിടുകയും പരിക്കേൽക്കുകയും ഭർത്താവിന്റെ ദാരുണ മരണം നേരിട്ട കാണേണ്ടി വരികയും ചെയ്ത 81 കാരന്റെ ഭാര്യ നിലവി മാനസികാരോഗ്യ ചികിത്സകൾക്ക് വിധേയ ആവുകയാണ്.

ഓഗസ്റ്റ് 30ന് യുവദമ്പതികൾ സംഭവത്തിൽ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആക്രമിച്ച നായകളെ പിന്നീട് അനിമൽ കെയർ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്.

#81 #year #old #man #bitten #death #pet #dogs #Court #gives #maximum #hardship #sentence

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories