#PipelineBlast | മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ഗ്യാസ് പൈപ്പ് ലൈനിലേക്ക് കാർ ഇടിച്ചു കയറി അഗ്നിബാധ നാല് ദിവസം

 #PipelineBlast | മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ഗ്യാസ് പൈപ്പ് ലൈനിലേക്ക് കാർ ഇടിച്ചു കയറി അഗ്നിബാധ നാല് ദിവസം
Sep 20, 2024 02:59 PM | By ShafnaSherin

ടെക്സാസ്: (truevisionnews.com)ഗ്യാസ് പൈപ്പ് ലൈനിന് മുകളിലേക്ക് ഇടിച്ച് കയറിയ എസ് യു വിയിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൊലീസ്.

അമേരിക്കയിലെ ടെക്സാസിലാണ് കഴിഞ്ഞ ദിവസം എസ് യു വി പൈപ്പ് ലൈനിന്റെ വാൽവ് ഇടിച്ച് തകർത്തത്. പിന്നാലെയുണ്ടായ അഗ്നിബാധ നാല് ദിവസം നീണ്ട പ്രയത്നത്തിന് ശേഷമാണ് നിയന്ത്രിക്കാനായത്.

വ്യാഴാഴ്ച രാത്രിയോടെയാണ് മേഖലയിലെ അഗ്നിബാധ നിയന്ത്രിക്കാനായത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ടെക്സാസിലെ ഡീർ പാർക്കിന് സമീപത്തായാണ് അപകടമുണ്ടായത്. ഹൈ വോൾട്ടേജ് പവർ ലൈനുകൾക്ക് താഴെയായി ഭൂമിക്കടിയിലൂടെ പോവുന്ന ഗ്യാസ് പൈപ്പ് ലൈനിന്റെ വാൽവിലേക്കാണ് കാർ ഇടിച്ച് കയറിയത്.

സമീപത്തെ കടയിൽ നിന്നും വാഹനം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു വാഹനം പൈപ്പ് ലൈനിലെ വാൽവിലേക്ക് ഇടിച്ച് കയറിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും അപകടമാണെന്ന പ്രാഥമിക നിഗമനത്തിലുമാണ് പൊലീസുള്ളത്.

20 ഇഞ്ച് പൈപ്പ് ലൈൻ ഹൂസ്റ്റൺ മേഖലയിലൂടെ മൈലുകളാണ് കടന്ന് പോകുന്നത്. ചങ്ങല കെട്ടിയാണ് ഇവരയുടെ വാൽവുകൾ സംരക്ഷിച്ചിട്ടുള്ളത്. അഗ്നിബാധയ്ക്ക് പിന്നാലെ മേഖലയിൽ നിന്ന് ആയിരത്തോളം വീടുകളാണ് അധികൃതർ ഒഴിപ്പിച്ചത്. സ്കൂളുകളിലുണ്ടായിരുന്ന വിദ്യാർത്ഥികളേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.

Remains of human body found; A car crashed into a gas pipeline and the fire burned for four days

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories