#Kaapaact | നിരവധി മോഷണ കേസിലും കവർച്ചാ കേസിലും പ്രതി; കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

#Kaapaact | നിരവധി മോഷണ കേസിലും കവർച്ചാ കേസിലും പ്രതി; കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Sep 24, 2024 07:52 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) നിരവധി മോഷണ കേസുകളിലും കവർച്ചാ കേസിലും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

കോഴിക്കോട് കുന്ദമംഗലം സ്വദേശി അറപ്പൊയിൽ വീട് മുജീബ് എ.പി (38 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്നും 2021 വർഷം സ്വർണ്ണം കവർച്ച നടത്തിയതടക്കമുള്ള പ്രധാനപ്പെട്ട കവർച്ചാ കേസിലെ പ്രതിയാണ്. കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ പന്തീരങ്കാവ്, കുന്ദമംഗലം, മലപ്പുറം ജില്ലയിലെ കരിപ്പൂർ, തേഞ്ഞിപ്പാലം, അരിക്കോട്, കൊണ്ടോട്ടി കൂടാതെ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും, പണവും വിലപിടിപ്പുള്ള മുതലുകളും പിടിച്ചുപറിയും കവർച്ചയും നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിലും പ്രതിയാണ്.

കളവ് നടത്തിയ വാഹനം ഉപയോഗിച്ച് പല സ്ഥലങ്ങളിൽ സഞ്ചരിച്ച് കവർച്ച നടത്തുകയാണ് പതിവ്. കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ മാസം പന്ത്രണ്ടാം തിയ്യതി തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനിടെയാണ് ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സിറ്റി ക്രൈം സ്ക്വാഡ് പ്രതിയെ പിടികൂടിയത്.

കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളുമായാണ് പ്രതിയിൽ നിന്ന് പിടികൂടി. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും.

കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണിത്.

#Accused #several #theft #robberycases #notorious #thief #charged #Kaapa #imprisoned

Next TV

Related Stories
#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

Sep 24, 2024 10:50 PM

#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ്...

Read More >>
#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

Sep 24, 2024 10:31 PM

#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17)...

Read More >>
#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sep 24, 2024 10:23 PM

#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക്...

Read More >>
 #jaundice | ചങ്ങരോത്ത്  പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

Sep 24, 2024 10:17 PM

#jaundice | ചങ്ങരോത്ത് പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍...

Read More >>
#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

Sep 24, 2024 09:36 PM

#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആഷ്ന...

Read More >>
#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

Sep 24, 2024 09:27 PM

#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്....

Read More >>
Top Stories