#ICSET2024 | ഐ സി സെറ്റ് 2024: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25 മുതല്‍

#ICSET2024 | ഐ സി സെറ്റ് 2024: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25 മുതല്‍
Sep 24, 2024 12:54 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് 'ICSET 2024'സെപ്റ്റംബര്‍ 25 ന് ആരംഭിക്കും.

സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലായാണ് നടക്കുക.

'ദി ക്വാണ്ടം ലീപ്: എ.ഐ. ആന്‍ഡ് ബിയോന്‍ഡ്'ആണ് ഇത്തവണത്തെ പ്രധാന വിഷയം. കോണ്‍ക്ലേവിന്റെ ഭാഗമായി ഐബിഎം സോഫ്റ്റ്‌വെയർ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുടെ പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും.

വിദ്യര്‍ത്ഥികള്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതികവിദ്യ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് കോണ്‍ക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്.

“സാങ്കേതിക വിപ്ലവത്തിൻ്റെ മുൻനിരയിൽ കുതിക്കുന്ന ഏവർക്കും AI-യുടെ പരിവർത്തന ശേഷിയെ പ്രയോജനപ്പെടുത്താനും, അതുവഴി പുതുതലമുറയെ ശാക്തീകരിക്കാനുമുള്ള ഐ.സി.ടി.എ.കെ.-യുടെ പ്രതിബദ്ധത ICSET 2024 ഉൾക്കൊള്ളുന്നു.”

എന്ന് ICTAK-യുടെ സി.ഇ.ഒ. ശ്രീ. മുരളീധരൻ മന്നിങ്കൽ അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 25 ന് തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ ഐബിഎം സോഫ്റ്റ്‌വെയറിന്റെ പ്രത്യേക വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരിക്കും.

‘അണ്‍ലോക്കിങ് ദി പവര്‍ ഓഫ് എല്‍എല്‍എം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് RAG അടിസ്ഥാന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ അവസരമുണ്ടാകും. സെപ്റ്റംബര്‍ 27-ന് കോഴിക്കോട് നടക്കുന്ന സെഷനില്‍ മെക്രോസോഫ്റ്റ് വര്‍ക്ക്‌ഷോപ്പും ഉണ്ടായിരിക്കും. നൂതന പരിഹാരങ്ങള്‍ക്ക് എ.ഐ.

സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'ജനറേറ്റീവ് എ.ഐ. വിത്ത് കോപൈലറ്റ് ഇന്‍ ബിംഗ്'എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും കാലിക്കറ്റ് ടവറില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പ് നടക്കുക. സെപ്റ്റംബർ 30-ന് എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയോടെ ICSET 2024-ന് തിരശീല വീഴും.

LSGD &എക്സൈസ് മന്ത്രി ശ്രീ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗൂഗിള്‍ ഫോർ ഡവലപ്പേഴ്സ് - ഇന്ത്യ എഡ്യു പ്രോഗ്രാമുമായി സഹകരിച്ചുള്ള വർക്ക്ഷോപ്പാണ് കോണ്‍ക്ലേവിൻ്റെ സമാപന പരിപാടിയിലെ മുഖ്യ ആകർഷണം.

ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ. സാങ്കേതികവിദ്യകളില്‍ ആഴത്തില്‍ കടന്നുച്ചെല്ലുന്ന പ്രോഗ്രാമില്‍ ഡെവലപ്പേഴ്‌സിന് വേണ്ടിയുള്ള 'ജനറേറ്റീവ് എ.ഐ. വിത്ത് വെര്‍ടെക്‌സ് എ.ഐ. ജെമിനി എപിഐ'എന്ന വിഷയത്തിലുള്ള സെഷന്‍ നടക്കും.

നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി . പി. രാജീവ് അനുമോദന പ്രഭാഷണം നടത്തും.

കോഴിക്കോട് ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് IAS, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഇൻഫോപാർക്ക് സി.ഇ.ഒ. സുശാന്ത് കുറുന്തിൽ, സിഇഒ, റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് ദീപ സരോജമ്മാൾ, ഹെഡ്, അൺസ്റ്റോപ്പ് പബ്ലിക് പോളിസി ആൻഡ് ഗവൺമെൻ്റ് അഫയേഴ്സ് ലഫ്റ്റനൻ്റ് ലക്ഷയ് സിംഗ്, സെലോനിസ് അക്കാദമിക് അലയൻസ് - എ.പി.എ.സി പൂർണിമ ധാൽ, ടാറ്റ എൽക്സി കോഴിക്കോട് സെൻ്റർ ഓപ്പറേഷൻസ് മാനേജർ ശരത് എം. നായർ, സി.എ.എഫ്.ഐ.ടി സെക്രട്ടറി അഖിൽകൃഷ്ണ ടി, ടി.സി.എസ്. ഓപ്പറേഷൻസ്, കേരള വൈസ് പ്രസിഡൻ്റ് &ഹെഡ് ദിനേശ് തമ്പി, ഐ.ബി.എം. ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്സ് പ്രോഗ്രാം ഡയറക്ടർ ആർ. ലത, തുടങ്ങിയ ടെക്നോളജി, അക്കാദമിക രംഗങ്ങളിലെ പ്രമുഖർ വിവിധ ജില്ലകളിലായി നടക്കുന്ന ഈ കോൺക്ലേവിൽ പങ്കെടുക്കും.

#ICSET #2024 #ICT #International #Conclave #of #Academy #Kerala #from #25th #September

Next TV

Related Stories
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് കൊച്ചിയില്‍ പുതിയ ബ്രാഞ്ച്

Jul 30, 2025 11:03 AM

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് കൊച്ചിയില്‍ പുതിയ ബ്രാഞ്ച്

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് കൊച്ചിയില്‍ പുതിയ...

Read More >>
ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

Jul 29, 2025 06:49 PM

ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ...

Read More >>
കുളവാഴ ശല്യം; ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

Jul 29, 2025 10:46 AM

കുളവാഴ ശല്യം; ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ...

Read More >>
അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

Jul 28, 2025 05:05 PM

അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

Jul 28, 2025 04:29 PM

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും...

Read More >>
കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

Jul 28, 2025 01:48 PM

കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

കേരളത്തിലെ സമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്‌റ്റർ മിംസിൽ പ്രവർത്തനം...

Read More >>
Top Stories










Entertainment News





//Truevisionall