#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
Sep 22, 2024 04:15 PM | By Athira V

ബെം​ഗളൂരു: ( www.truevisionnews.com  ) ത്രികോണ പ്രണയതർക്കം കലാശിച്ചത് കൊലപാതകത്തിൽ . പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്തി കൊലപ്പെടുത്തി.

ശനിയാഴ്ച രാവിലെ ബെം​ഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം. ഉഡുപ്പി സ്വദേശി വരുൺ കൊടിയനാണ് (24) കൊല്ലപ്പെട്ടത്. പ്രതിയായ ഇയാളുടെ സുഹൃത്ത് ദിവേഷ് (25) അറസ്റ്റിലായി.

വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ വാടക വീട്ടിലായിരുന്നു താമസം.

പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി ചെയ്യുകയാണ്.

ദിവേഷും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി വരുണുമായി മെസേജിലൂടെ ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി രണ്ട് സുഹൃത്തുക്കളും പലപ്പോഴും വഴക്കിട്ടിരുന്നു.

ശനിയാഴ്ച രാവിലെ, ദിവേഷ് വരുണിൻ്റെ തലയിൽ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഞ്ജയ്‌നഗർ പൊലീസ് അന്വേഷണം തുടരുകയാണ്.

#love #triangle #ends #tragedy #Youngman #killed #his #bestfriend

Next TV

Related Stories
#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

Sep 21, 2024 10:29 PM

#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം...

Read More >>
#murder |  അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത്  റഫ്രിജറേറ്ററിൽ

Sep 21, 2024 07:31 PM

#murder | അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത് റഫ്രിജറേറ്ററിൽ

4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ്...

Read More >>
#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല,  സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന്  യുവാവ്

Sep 21, 2024 10:17 AM

#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല, സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന് യുവാവ്

സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്നവരാണ്....

Read More >>
#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

Sep 21, 2024 08:01 AM

#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ്...

Read More >>
#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:26 PM

#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ്...

Read More >>
#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

Sep 19, 2024 01:23 PM

#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽകിടന്ന സ്യൂട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം...

Read More >>
Top Stories










Entertainment News