#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല, സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന് യുവാവ്

#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല,  സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന്  യുവാവ്
Sep 21, 2024 10:17 AM | By Susmitha Surendran

ചെന്നൈ : (truevisionnews.com ) കടം വാങ്ങിയ പണം തിരികെ നൽകാത്തതിനു സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന യുവാവ് പിടിയിലായി.

വെല്ലൂർ ഗുഡിയാത്തം സ്വദേശി വസന്തകുമാർ (25) പിടിയിലായത് . തിരുപ്പത്തൂർ ആമ്പൂരിലാണ് സംഭവം . വടിവേൽ നഗർ പിള്ളയാർ കോവിൽ സ്ട്രീറ്റിലെ യോഗരാജ് – വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6), ദർശൻ (4) എന്നിവരാണു കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാൾ മുൻപു വസന്തകുമാറിൽ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നൽകിയില്ല.

ഇതിന്റെ പേരിൽ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാൾ കടുത്ത വിഷാദത്തിലായി. ഭാര്യ പിണങ്ങിപ്പോകാൻ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടർന്നാണു കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

#young #man #strangled #his #friend's #two #children #after #not #returning #borrowed #money

Next TV

Related Stories
#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

Sep 21, 2024 08:01 AM

#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ്...

Read More >>
#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:26 PM

#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ്...

Read More >>
#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

Sep 19, 2024 01:23 PM

#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽകിടന്ന സ്യൂട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം...

Read More >>
 #murder | മദ്യപാനത്തിനിടെയുണ്ടായ തർക്കം; കല്ലടയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

Sep 17, 2024 06:38 AM

#murder | മദ്യപാനത്തിനിടെയുണ്ടായ തർക്കം; കല്ലടയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

മുജീബിനെ മനോജ് കല്ലടയാറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് മുജീബ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അറസ്റ്റിലായ മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
#Crime | മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

Sep 16, 2024 02:12 PM

#Crime | മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

അതേസമയം സെപ്തംബർ 12ന് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ...

Read More >>
Top Stories