#sexualassault | വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

#sexualassault |  വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
Sep 22, 2024 04:52 PM | By Athira V

ചെന്നൈ: ( www.truevisionnews.com ) പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

23-കാരനായ സുന്ദര്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്ക് സമീപം തായമ്പൂരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.

വൈകീട്ട് സ്‌കൂള്‍വിട്ടശേഷം ട്യൂഷന്‍ ക്ലാസില്‍ പോകുന്ന പെണ്‍കുട്ടി രാത്രി ഏഴരയോടെയാണ് വീട്ടില്‍വരാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി ഈ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടിലെത്തിയില്ല.

ഇതോടെ വീട്ടുകാര്‍ ട്യൂഷന്‍ സെന്ററില്‍ തിരക്കിയപ്പോള്‍ 7.15-ഓടെ കുട്ടി വീട്ടിലേക്ക് പോയതായി മറുപടികിട്ടി. കൂട്ടുകാരുടെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഇതിനിടെയാണ് രാത്രി ഒന്‍പതുമണിയോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്. ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡനത്തിനിരയായെന്ന് മനസിലായതോടെ പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം നടത്തി മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു.

വീടിന് അരക്കിലോമീറ്റര്‍ അകലെവെച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി നിരന്തരം ബലാത്സംഗംചെയ്യുകയായിരുന്നു.

ഉപദ്രവത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി. പിന്നീട് ബോധം വീണ്ടെടുത്തതിന് ശേഷമാണ് പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.

#Clothes #torn #injuries #all #over #body #Three #persons #who #gang #raped #plus #one #student #were #arrested

Next TV

Related Stories
#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

Sep 22, 2024 04:56 PM

#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്....

Read More >>
#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

Sep 22, 2024 04:38 PM

#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

യുവതിയുടെ വീട്ടിലെത്തിയ 21 കാരനായ അഭിഷേക് എന്ന പ്രതി കത്തി ഉപയോഗിച്ച് യുവതിയെ...

Read More >>
#arrest |  പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ്  വിദ്യാർത്ഥി പിടിയിൽ

Sep 22, 2024 03:39 PM

#arrest | പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ് വിദ്യാർത്ഥി പിടിയിൽ

കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍...

Read More >>
#arjunmission |   വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി  ഈശ്വർ മാൽപെ

Sep 22, 2024 03:20 PM

#arjunmission | വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി ഈശ്വർ മാൽപെ

ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും...

Read More >>
#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

Sep 22, 2024 02:18 PM

#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

എസ് ബി ഐയുടെ എടിമിൽ നിന്നും 65 ലക്ഷം രൂപയും....

Read More >>
#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sep 22, 2024 01:47 PM

#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
Top Stories










Entertainment News