#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ
Sep 22, 2024 04:03 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കത്തിന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.

ഫറോക്ക് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഷണം നടത്തിയ സംഭവത്തിലാണ് മലപ്പുറം ചേലേമ്പ്ര പെരുന്നേരി തോട്ടുമ്മല്‍ മുഹമ്മദ് മുസ്താഖ്(29) പിടിയിലായത്.

കൂട്ടുപ്രതികളായ സുബിന്‍ അശോക്(കണ്ണന്‍), ആശിഖ് എന്നിവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് നല്ലളം പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്.

പരിശോധിച്ചപ്പോള്‍ നേരത്തേ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടികൂടിയ ആറ് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് ലാപ്‌ടോപ്പുകളും ക്യാമറയും നഷ്ടമായതായി തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കളുടെ ദൃശ്യം ലഭിച്ചു.

തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ഗള്‍ഫ് ബസാര്‍ പരിസരത്ത് നിന്ന് മുസ്താഖിനെ പിടികൂടുകയായിരുന്നു.

ഇയാളില്‍ നിന്ന് ഏതാനും തൊണ്ടിമുതലുകളും ലഭിച്ചതായാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ മോഷണം, കഞ്ചാവ് വില്‍പന തുടങ്ങിയ കേസുകളില്‍ നേരത്തേയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

നല്ലളം ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എന്‍ റിന്‍ഷാദലി, കെകെ രതീഷ്, പി പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

#School #closed #Onam #vaccation #Burglary #breaking #lock #one #arrested

Next TV

Related Stories
#suicidethreat |  ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

Sep 22, 2024 05:22 PM

#suicidethreat | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

കുന്നുംപുറം ജയരാജ് ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ നാടകീയ രംഗങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ ....

Read More >>
#guruvayoor | ഗുരുവായൂരപ്പന്  വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

Sep 22, 2024 04:34 PM

#guruvayoor | ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം.ഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍...

Read More >>
#childdeath |  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 04:18 PM

#childdeath | ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച്...

Read More >>
#lottery  | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 22, 2024 04:10 PM

#lottery | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

Sep 22, 2024 03:49 PM

#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച് വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി....

Read More >>
#rainalert | വീണ്ടും മഴ ശക്തമാകുന്നു, നാളെ മുതൽ കോഴിക്കോട്  ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Sep 22, 2024 03:25 PM

#rainalert | വീണ്ടും മഴ ശക്തമാകുന്നു, നാളെ മുതൽ കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
Top Stories










Entertainment News