#childdeath | ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

#childdeath |  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം
Sep 22, 2024 04:18 PM | By Susmitha Surendran

കാസർഗോഡ്: (truevisionnews.com ) ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം.

മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകൾ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെയാണ് അപകടം.

ഫാത്തിമ വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം അയൽവീട്ടിലേയ്ക്ക് കളിക്കാൻ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടിൽ തിരിച്ചെത്തി. വീട്ടുകാർ നൽകിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം വീട്ടിനകത്തേയ്ക്ക് പോവുകയായിരുന്നു.

വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച് ചിന്തിച്ചില്ല. അൽപ്പസമയം കഴിഞ്ഞു ശുചിമുറിയിലേയ്ക്ക് പോയ വീട്ടുകാരാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. രാത്രിയോടെ പൊസോട്ട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: ഷാഹിന, ഷംന, ഹാരിഫ, അഹമ്മദ് കബീർ.

#baby #fell #water #bucket #met #tragic #end

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

Apr 21, 2025 10:31 PM

കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം...

Read More >>
കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 21, 2025 10:24 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

Apr 21, 2025 10:14 PM

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ്...

Read More >>
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
Top Stories