#murder | അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത് റഫ്രിജറേറ്ററിൽ

#murder |  അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത്  റഫ്രിജറേറ്ററിൽ
Sep 21, 2024 07:31 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com  ) ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചതായി കണ്ടെത്തി. 32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബെംഗളൂരുവിലെ വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്.

ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ വീട്ടിൽ തന്നെയുള്ള റഫ്രിജറേറ്ററിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇവർ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി യുവതി ബെംഗളൂരുവിലാണ് താമസിക്കുന്നത്. അടുത്തിടെയാണ് ഇവർ വയലിക്കാവലിലെ വീട്ടിലേയ്ക്ക് താമസം മാറിയതെന്നാണ് വിവരം.

യുവതി ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസമെന്ന് അയൽവാസികൾ പറയുന്നു. യുവതിയെ കാണാനായി അമ്മയും സഹോദരിയും രാവിലെ വീട്ടിലെത്തിയിരുന്നതായി അയൽവാസി പറഞ്ഞു.

വീടിനുള്ളിൽ കയറിയപ്പോൾ ദു‍ർ​ഗന്ധം ഉയർന്നതോടെയാണ് ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

എന്നാൽ, കൊല നടത്തിയത് ആരാണെന്നോ കാരണം എന്താണെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

#woman's #body #cut #into #32 #pieces #found #refrigerator

Next TV

Related Stories
#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

Sep 21, 2024 10:29 PM

#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം...

Read More >>
#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല,  സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന്  യുവാവ്

Sep 21, 2024 10:17 AM

#murder | കടം വാങ്ങിയ പണം തിരികെ നൽകിയില്ല, സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന് യുവാവ്

സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്നവരാണ്....

Read More >>
#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

Sep 21, 2024 08:01 AM

#arrest | 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22 കാരൻ അറസ്റ്റിൽ

ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ്...

Read More >>
#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:26 PM

#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ്...

Read More >>
#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

Sep 19, 2024 01:23 PM

#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽകിടന്ന സ്യൂട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം...

Read More >>
Top Stories