#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും
Sep 4, 2024 03:25 PM | By VIPIN P V

ജയ്പുർ: (truevisionnews.com) ട്വന്‍റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ പരിശീലക കുപ്പായം അഴിച്ചുവെച്ച മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് തിരികെ പഴയ തട്ടകത്തിലേക്ക്.

അടുത്ത സീസണു മുന്നോടിയായി ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ മുഖ്യപരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന്‍റെ മെന്‍ററായി 2014, 15 സീസണുകളിൽ ദ്രാവിഡുണ്ടായിരുന്നു. 2012, 13 സീസണുകളിൽ റോയൽസിന്‍റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്.

2016 മുതൽ ഡെൽഹി ഡെയർഡെവിൾസിന്‍റെ മെന്‍ററായിരുന്ന ദ്രാവിഡ് 2019ൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ചുമതലയേൽക്കുന്നതുവരെ ടീമിനൊപ്പമുണ്ടായിരുന്നു.

2021ലാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനായത്. 11 വർഷത്തെ ഐ.സി.സി കിരീട വരൾച്ചക്ക് വിരാമിട്ട്, ട്വന്‍റി20 ലോകകപ്പ് നേട്ടത്തിലെത്താൻ ടീം ഇന്ത്യയെ രാഹുൽ വഴികാട്ടി.

രാജസ്ഥാൻ ക്യാമ്പിലേക്ക് തിരിച്ചെത്തിക്കുന്നതിലൂടെ അടുത്ത സീസണിൽ കിരീടമുയർത്തുകയുകയെന്ന ലക്ഷ്യവും ടീമിനുണ്ട്. ഇന്ത്യയുടെ മുൻ താരം വിക്രം റാത്തോഡ് ദ്രാവിഡിനൊപ്പം അസിസ്റ്റന്‍റ് കോച്ചാകുമെന്നും സൂചനയുണ്ട്.

നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറാ‍യി തുടരുമെന്നാണ് വിവരം.

2008നു ശേഷം കിരീടം നേടാൻ റോയൽസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ പ്ലേഓഫിലാണ് പുറത്തായത്.

#RahulDravid #back #RajasthanRoyals #headcoach

Next TV

Related Stories
#RohitSharma | ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റിയത് പന്തിന്റെ ആ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത്

Oct 7, 2024 12:04 PM

#RohitSharma | ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റിയത് പന്തിന്റെ ആ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത്

അതുവരെ മികച്ച ഫോമിലായിരുന്ന ക്ലാസനും മില്ലറും ഈ ഘട്ടത്തില്‍ എത്രയും വേഗം കളിക്കാനാകും ആഗ്രഹിക്കുക. കളിയുടെ ഒഴുക്ക് തടഞ്ഞാലേ എന്തെങ്കിലും...

Read More >>
#Twenty20WomensWorldCup | ട്വന്റി ട്വന്റി വനിത ലോകകപ്പ്; മലയാളി താരം സജ്‌നയുടെ ബൗണ്ടറിയോടെ ഇന്ത്യക്ക് ആദ്യ ജയം

Oct 6, 2024 07:32 PM

#Twenty20WomensWorldCup | ട്വന്റി ട്വന്റി വനിത ലോകകപ്പ്; മലയാളി താരം സജ്‌നയുടെ ബൗണ്ടറിയോടെ ഇന്ത്യക്ക് ആദ്യ ജയം

നഷ്‌റ സന്ദു എറിഞ്ഞ ആദ്യബോള്‍ തന്നെ ബൗണ്ടറി പായിച്ചാണ് തന്റെ ചുമതല സജ്‌ന...

Read More >>
#INDvsBAN | ബംഗ്ലാദേശിനെതിരായ ടി20; സഞ്ജു ഓപ്പണറായേക്കും, സൂചന നൽകി സൂര്യകുമാർ യാദവ്

Oct 5, 2024 09:03 PM

#INDvsBAN | ബംഗ്ലാദേശിനെതിരായ ടി20; സഞ്ജു ഓപ്പണറായേക്കും, സൂചന നൽകി സൂര്യകുമാർ യാദവ്

സഞ്ജു അല്ലെങ്കിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, റയാൻ പരാഗ് എന്നിവരിലാരെങ്കിലും ഓപ്പണിങ് റോളിലെത്തുമെന്നും...

Read More >>
#INDvsBAN | കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം; ബംഗ്ലാദേശിനെ തകർത്തത് 7 വിക്കറ്റിന്

Oct 1, 2024 02:22 PM

#INDvsBAN | കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം; ബംഗ്ലാദേശിനെ തകർത്തത് 7 വിക്കറ്റിന്

മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട്...

Read More >>
#INDvsBAN | ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100

Sep 30, 2024 03:16 PM

#INDvsBAN | ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100

ഏറ്റവും വേഗതയേറിയ ടീം സെഞ്ച്വറിയും ഇതോടെ ഇന്ത്യ സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ജയ്സ്വാൾ 51 പന്തിൽ 72 റൺസ്...

Read More >>
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
Top Stories

Entertainment News