#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം
Sep 15, 2024 12:29 PM | By VIPIN P V

(truevisionnews.com) സെമി സാധ്യത നിലനിർത്തിയ വിജയം. അതും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർക്കെതിരെ.

വിജയത്തോടെ ട്രിവാൻഡ്രം റോയൽസ് സെമി സാധ്യത സജീവമാക്കുമ്പോൾ അതിൽ നിർണായകമായത് ബൌളിംഗ് നിരയിൽ വിനോദ് കുമാർ സി വിയുടെ പ്രകടനമാണ്.

നാലോവാറിൽ 24 റൺസ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റ്. ഓപ്പണർ ഭരത് സൂര്യയെ വീഴ്ത്തിയാണ് വിനോദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു ഘട്ടത്തിലും സ്കോറിങ് റേറ്റ് പരിധി വിട്ടുയർത്താതെ കൊല്ലം ബാറ്റിംഗ് നിരയെ പിടിച്ചു നിർത്താൻ റോയൽസിനായി.

അവസാന ഓവറുകളിൽ വിക്കറ്റുകളുമായി വിനോദ് വീണ്ടും പ്രഹരം ഏല്പിച്ചപ്പോൾ കൊല്ലത്തിന്റെ സ്കോർ 131ൽ ഒതുങ്ങി.

18ആം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ഷറഫുദ്ധീനെയും ആഷിക് മുഹമ്മദിനെയും പുറത്താക്കിയ വിനോദ് അവസാന ഓവറിൽ ബിജു നാരായണൻറെ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ കൊച്ചിക്ക് എതിരെയുള്ള മത്സരത്തിലും വിനോദ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടൂർണമെന്റിലാകെ 9 വിക്കറ്റുകളാണ് വിനോദിന്റെ സമ്പാദ്യം.

തൃശൂർ മുണ്ടൂർ സ്വദേശിയായ വിനോദിന്റെ ക്രിക്കറ്റ് കരിയർ വഴിത്തിരിവിലെത്തുന്നത് തൃപ്പണിത്തുറ ക്രിക്കറ്റ്‌ ക്ലബ്ബിൽ എത്തുന്നതോടെയാണ്.

തുടർന്ന് വർഷങ്ങളായി ക്ലബ്‌ ക്രിക്കറ്റിൽ സജീവം. പത്തു വർഷത്തിലേറെയായി എസ്ബി ഐയുടെ താരമാണ്. കെസിഎ സംഘടിപ്പിച്ച പ്രസിഡന്റ്‌സ് കപ്പിലും എൻഎസ്കെ ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ച വച്ച വിനോദ് എൻ എസ് കെ ടൂർണമെന്റിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ് പ്രതീക്ഷ വയ്ക്കുന്ന താരമാണ് വിനോദ് കുമാർ.

#Trivandrum #wins #VinodKumar #manofthematch #four #wickets

Next TV

Related Stories
#INDvsBAN | കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം; ബംഗ്ലാദേശിനെ തകർത്തത് 7 വിക്കറ്റിന്

Oct 1, 2024 02:22 PM

#INDvsBAN | കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം; ബംഗ്ലാദേശിനെ തകർത്തത് 7 വിക്കറ്റിന്

മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട്...

Read More >>
#INDvsBAN | ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100

Sep 30, 2024 03:16 PM

#INDvsBAN | ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100

ഏറ്റവും വേഗതയേറിയ ടീം സെഞ്ച്വറിയും ഇതോടെ ഇന്ത്യ സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ജയ്സ്വാൾ 51 പന്തിൽ 72 റൺസ്...

Read More >>
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
Top Stories