#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര
Sep 15, 2024 09:44 PM | By VIPIN P V

ബ്രസല്‍സ്: (truevisionnews.com) ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ കൈവിരലുമായാണെന്ന് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് (ഒരു സെന്റീമീറ്റര്‍) നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്.

87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഫൈനല്‍ മത്സരത്തിനു ശേഷം എക്‌സിലൂടെയാണ് നീരജ് താന്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായിട്ടാണെന്ന് വെളിപ്പെടുത്തിയത്.

കൈപ്പത്തിയുടെ എക്‌സറേ അടക്കം ഉള്‍പ്പെടുത്തിയാണ് നീരജിന്റെ പോസ്റ്റ്. നീരജിന്റെ മോതിര വിരലിനാണ് പൊട്ടലേറ്റത്. പരിശീലനത്തിനിടെയായിരുന്നു പരിക്ക്.

ഇത് വകവെയ്ക്കാതെ ഫൈനലിനിറങ്ങിയ താരം ത്രോകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. സീസണിലെ അവസാന പോരാട്ടമായിരുന്നതിനാല്‍ പരിക്ക് വകവെയ്ക്കാതെ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

അതേസമയം ബ്രസല്‍സില്‍ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97മീറ്റര്‍ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാംതവണയാണ് നീരജ് രണ്ടാംസ്ഥാനം നേടുന്നത്.

ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യതനേടിയ ഏഴുപേരാണ് ഫൈനലില്‍ മത്സരിച്ചത്. ദോഹ, ലൂസെയ്ന്‍ ലീഗുകളില്‍ രണ്ടാംസ്ഥാനം നേടി നാലാംസ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യതനേടിയത്.

2022-ല്‍ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023-ല്‍ രണ്ടാമനായി. ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു.

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ മികച്ചദൂരം.

ഹരിയാണക്കാരനായ നീരജ് ഇന്ത്യന്‍ അത്ലറ്റിക്‌സിലെ സുവര്‍ണതാരമാണ്. ഒളിമ്പിക്‌സിലും വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണംനേടിയ ഏകതാരമാണ്.

#Competed #DiamondLeaguefinals #brokenfinger #NeerajChopra #disclosure

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News