#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്
Sep 14, 2024 09:58 PM | By VIPIN P V

(truevisionnews.com) രണ്ട് ദിവസത്തെ മത്സരങ്ങൾ കൊണ്ട് ടൂർണമെൻറിൽ ഉജ്ജ്വല തിരിച്ചു വരവുമായി തൃശൂർ ടൈറ്റൻസ്. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയുടെ താഴത്തായിരുന്നവർ തുടരൻ വിജയങ്ങളുമായി മുന്നോട്ട്.

ഇതിലൂടെ അവർ സെമി സാധ്യതകളും സജീവമാക്കി. കഴിഞ്ഞ ദിവസം പിന്തുടർന്നത് കൂറ്റൻ സ്കോർ. വെടിക്കെട്ട്‌ ബാറ്റിംഗുമായി വിജയം ഒരുക്കിയത് ഓപ്പണർ ആയി ഇറങ്ങിയ വിഷ്ണു വിനോദും.

എന്നാൽ ഇന്ന് താരതമ്യേന ചെറിയ ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിയുന്നത്. അവിടെ നിർണായകമായത് ലോവർ ഓർഡർ ബാറ്റിംഗ് നിരയുടെ പ്രകടനവും. എന്നാൽ ഇന്നത്തെ വിജയത്തിന് ടൈറ്റൻസ് കൂടുതൽ കടപ്പെട്ടിരിക്കുന്നത് ബൗളിങ് നിരയുടെ പ്രകടനത്തിനാണ്.

കൊച്ചിയുടെ മുൻ നിര ബാറ്റിംഗിനെ നിധീഷും മോനു കൃഷ്ണയും ചേർന്ന് ചുരുട്ടിക്കെട്ടിയപ്പോൾ മധ്യ നിരയെ തകർത്തെറിഞ്ഞത് മുഹമ്മദ് ഇഷാഖിന്റെ പ്രകടനമാണ്.

മികച്ച ബാറ്റർമാരായ ജോബിൻ ജോബിയേയും സിജോമോൻ ജോസഫിനെയും പുറത്താക്കിയത് മുഹമ്മദ്‌ ഇഷാഖാണ്. വാലറ്റത്ത് ബേസിൽ തമ്പി, ഷൈൻ ജോൺ ജേക്കബ് എന്നിവരെയും ഇഷാഖ് തന്നെ മടക്കി.

നാലോവാറിൽ 12 റൺസ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റ്. ഇഷാഖ് തന്നെയാണ് മാൻ ഓഫ് ദി മാച്ചും. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഇഷാഖ് ജോളി റോയൽസ് ക്ലബ്ബിലൂടെയാണ് കളിച്ചു വളർന്നത്.

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

പരപ്പനങ്ങാടി പുളിക്കലകത്ത് സിദ്ദിഖിന്റെയും അസ്മയുടെയും മകനാണ്. കൊല്ലം സെയ്ലേഴ്‌സ് ആണ് അടുത്ത മത്സരത്തിൽ തൃശ്ശൂരിന്റെ എതിരാളി. തിങ്കളാഴ്ചയാണ് മത്സരം.

#ThrissurTitans #toppled #Kochi #MohammadIshaq #man o#match #four #wickets

Next TV

Related Stories
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories