#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്
Sep 14, 2024 04:19 PM | By VIPIN P V

(truevisionnews.com) ലീഗിൽ ഈ സീസണിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ്. ഒരു പരിധി വരെ ആഭ്യന്തര ട്വൻ്റി 20 ലീഗുകളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്.

ആലപ്പി മുന്നിൽ വച്ച ലക്ഷ്യത്തിലേക്ക് ഏറെക്കുറെ ഒറ്റയ്ക്ക് ബാറ്റ് വീശുകയായിരുന്നു വിഷ്ണു വിനോദ്.ലീഗിൽ ഇത് വരെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കഴിയാതിരുന്ന വിഷ്ണു നൂറിൻ്റെ തിളക്കവുമായി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.

139 റൺസാണ് വിഷ്ണു നേടിയത്. 182 റൺസെന്ന വലിയ ലക്ഷ്യം മുന്നിൽക്കണ്ടാണ് തൃശൂർ ബാറ്റിങ് നിരയിൽ ചെറിയൊരു മാറ്റം വരുത്തിയത്.

ആദ്യമായി വിഷ്ണു വിനോദ് ഓപ്പണിങ് സ്ഥാനത്തേക്ക്. തുടക്കം മുതൽ ആ ലക്ഷ്യബോധത്തോടെ തന്നെ വിഷ്ണു വിനോദ് ബാറ്റ് വീശി.

ആദ്യ ഓവറിൽ സ്വന്തം അക്കൌണ്ട് തുറന്നത് തന്നെ ബൌണ്ടറിയിലൂടെയായിരുന്നു.ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സ്. ഇന്നിങ്സിൽ ഉടനീളം ഇതേ വേഗത്തിലായിരുന്നു വിഷണു തുടർന്നും ബാറ്റ് വീശിയത്.

മറുവശത്തുണ്ടായിരുന്ന ഇമ്രാൻ അഹമ്മദിന് ഒരു ഘട്ടം വരെ വെറും കാഴ്ചക്കാരന്‍റെ റോൾ മാത്രമായിരുന്നു. അക്ഷയ് ചന്ദ്രൻ എറിഞ്ഞ നാലാം ഓവറിൽ വിഷ്ണു മൂന്ന് സിക്സ് നേടി.

തൃശൂരിന്‍റെ സ്കോർ 50 കടക്കുമ്പോൾ അതിൽ 48 റൺസും വിഷ്ണുവിന്‍റെ ബാറ്റിൽ നിന്നായിരുന്നു. വെറും 33 പന്തിലാണ് വിഷ്ണു സെഞ്ച്വറി തികച്ചത്. തുടർന്നും ബൌളർമാർ വിഷ്ണുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.

വിശ്വേശ്വർ സുരേഷ് എറിഞ്ഞ 11ആം ഓവറിൽ വീണ്ടും മൂന്ന് സിക്സ്. അക്ഷയ് ചന്ദ്രൻ എറിഞ്ഞ അടുത്ത ഓവറിൽ രണ്ട് സിക്സും ഒരു ഫോറും. വിജയത്തിന് രണ്ട് റൺസ് അകലെ പുറത്തായെങ്കിലും ഐതിഹാസികമായൊരു ഇന്നിങ്സിനായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

182 റസെന്ന വലിയ ലക്ഷ്യം ടൈറ്റൻസ് മറി കടന്നത് 44 പന്ത് ബാക്കി നില്ക്കെയാണ്. 45 പന്തിൽ അഞ്ച് ഫോറും 17 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്‍റെ ഇന്നിങ്സ്.

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ കേരളത്തിനായി അരങ്ങേറിയ വിഷ്ണു പിന്നീട് എല്ലാ ഫോർമാറ്റിലും കേരള ടീമിലെ സ്ഥിര സാന്നിധ്യമായി.

ഐപിഎല്ലിൽ ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ ടീമുകളിലിടം നേടിയെങ്കിലും മൂന്ന് മല്സരം മാത്രമാണ് കളിക്കാനായത്. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനം വിഷ്ണുവിന് ഐപിഎല്ലിൽ വീണ്ടും അവസരങ്ങളൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

#VishnuVinod #Thrissur #brilliant #win #quick #century

Next TV

Related Stories
#JalajSaxena | രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും; ജലജ്‌ സക്‌സേനയ്ക്ക് കെ.സി.എയുടെ ആദരം

Nov 11, 2024 03:03 PM

#JalajSaxena | രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും; ജലജ്‌ സക്‌സേനയ്ക്ക് കെ.സി.എയുടെ ആദരം

രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരുടെ നിരയില്‍ നിലവില്‍ പത്താം സ്ഥാനത്താണ്‌ ജലജ്...

Read More >>
#INDvsSA | ഡര്‍ബനിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; തുടർച്ചയായ രണ്ടാം സെഞ്ചുറി

Nov 8, 2024 10:16 PM

#INDvsSA | ഡര്‍ബനിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; തുടർച്ചയായ രണ്ടാം സെഞ്ചുറി

സെഞ്ചുറിക്കുശേഷം എൻകബയോംസി പീറ്ററിനെ വീണ്ടും സിക്സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍...

Read More >>
#Bluetigers | ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

Nov 8, 2024 11:35 AM

#Bluetigers | ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍...

Read More >>
#JalajSaxena | ചരിത്രം കുറിച്ച് ജലജ് സക്സേന; രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും, 400 വിക്കറ്റും

Nov 6, 2024 08:44 PM

#JalajSaxena | ചരിത്രം കുറിച്ച് ജലജ് സക്സേന; രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും, 400 വിക്കറ്റും

രഞ്ജിയില്‍ മാത്രമായി 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി ജലജ് സക്സേനയ്ക്ക്...

Read More >>
#schoolsportsmeet | 'ചിക്കന്‍ കറി, ബീഫ് കറി, ഒപ്പം മുട്ടയും പാലും', സ്‌കൂള്‍ കായിക മേളയില്‍ വിഭവസമൃദ്ധമായ ഭക്ഷണവുമായി പഴയിടം

Nov 1, 2024 10:26 PM

#schoolsportsmeet | 'ചിക്കന്‍ കറി, ബീഫ് കറി, ഒപ്പം മുട്ടയും പാലും', സ്‌കൂള്‍ കായിക മേളയില്‍ വിഭവസമൃദ്ധമായ ഭക്ഷണവുമായി പഴയിടം

അക്കൊമഡേഷന്‍ സെന്ററുകളായ വിദ്യാലയങ്ങളില്‍ ബെഡ് കോഫി പിടിഎയുടെ സഹായത്തോടെ...

Read More >>
#Sportsfestival  | സംസ്ഥാന സ്കൂൾ കായികമേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര സംഘടിപ്പിച്ചു

Nov 1, 2024 09:03 PM

#Sportsfestival | സംസ്ഥാന സ്കൂൾ കായികമേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര സംഘടിപ്പിച്ചു

പൊതു വിദ്യാഭ്യാസം -തൊഴിൽ വകുപ്പ് മന്ത്രി. വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ്...

Read More >>
Top Stories