(truevisionnews.com) കോളിഫ്ലവർ വറുത്തത് കഴിക്കാത്തവരായി ആരുംതന്നെയില്ല . വെറുതെ ഇരുന്ന് കഴിക്കാനും കുട്ടികൾക്ക് വരെ ഒരുപാട് ഇഷ്ടം ആണ് . എന്നാൽ ഈസിയായി രുചിയോടു കൂടി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ ...
ചേരുവകൾ
കോളിഫ്ലവർ - 1
ഉപ്പ് - ആവിശ്യത്തിന്
മൈദ - ഒരു കപ്പ്
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ചിക്കൻമസാല - 2 ടീസ്പൂൺ
കറിവേപ്പില
വെള്ളം
എണ്ണ ( ആവിശ്യത്തിന് )
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കോളിഫ്ലവർ ഉപ്പും , മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് എടുക്കുക .
ശേഷം മൈദ , മുളക് പൊടി ,മഞ്ഞൾപ്പൊടി , ചിക്കൻമസാല തുടങ്ങിയ ചേർത്ത് മിക്സ് ചെയ്യുക . പിന്നീട് 10 മിനുട്ട് മാറ്റിവെക്കുക . ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പില ഇട്ടുകൊടുക്കുക .
ഇതിലേക്ക് മിക്സ് ചെയ്തുവെച്ച കോളിഫ്ലവർ ഇട്ട് വറത്തെടുക്കുക . അടിപൊളി കോളിഫ്ലവർ തയ്യാർ .
#Try #roasting #cauliflower #this #way...