തിരുവനന്തപുരം: ( www.truevisionnews.com ) സമരജീവിത കാലം ഏറെ ചിലവഴിച്ച എകെജി സെൻ്റർ വിപ്ലവ മുദ്രാവാക്യങ്ങൾ നിർത്താതെ ഉറക്കെ വിളിച്ച് വിടനൽകി. വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ വീട്ടിലെത്തിച്ചു. ഇന്ന് 12. 10 ഓടെയാണ് വിലാപയാത്രയായി സഖാക്കൾ ആബുലൻസിൽ എത്തിച്ചത്.
സിപിഐഐജനറൽ സെക്രട്ടറി എം എ ബേബി, മുൻ ജനറൽ സെക്രട്ടി പ്രകാശ് കരാട്ട് തുടങ്ങിയ നേതാക്കൾ നേരത്തെ വീട്ടിലെത്തിയിരുന്നു. ആയിര കണക്കിന് പാർട്ടി പ്രവർത്തകർ നിലക്കാത്ത മുദ്രാവാക്യം വിളികളുമായി വീട്ടിന് പുറത്ത് തുടരുകയാണ്.ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചവരെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെക്കും. പിന്നീട് വിലാപയാത്രയായി വിഎസ്സിൻ്റെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
രാവേറെയായിട്ടും ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങൾ നിലക്കുന്നില്ല. മണിക്കൂറുകൾ കാത്തുനിന്നാണ് പ്രിയസഖാവിനെ ജനം അവസാനനോക്കുകണ്ടത്. എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വസതിയിലേക്ക് എത്തിച്ചു. കണ്ഠമിടറിയ മുദ്രവാക്യം വിളിയോടെയാണ് തങ്ങളുടെ പ്രിയനേതാവിനെ എകെജി സെന്ററിൽ നിന്ന് അവസാനമായി യാത്രയാക്കിയത്.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ നടത്താനാണ് തീരുമാനം.
വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
AKG Center bids farewell; VS's body taken to ThampuranMukk home
