( www.truevisionnews.com) വൈകുന്നേരം ഒരു ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം മലയാളികൾക്ക് ഉറക്കം വരില്ല. ചായ മാത്രം പോരാ കൂടെ ഒരു കടിയും കൂടി ആവുമ്പോൾ ആഹാ അന്തസ്സ്....! ഇന്ന് എന്ത് കടിയുണ്ടാക്കണമെന്ന് സംശയം വേണ്ട, വട തന്നെ ആയിക്കോട്ടെ. വ്യത്യസ്ത ചേരുവകളും പാചകരീതികളും ഉപയോഗിച്ച് പലതരം വടകള്‍ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ചൗവ്വരി ഉപയോഗിച്ച് ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ ?
ചേരുവകള്‍
.gif)

ചൗവ്വരി – ഒരു കപ്പ്
വെള്ളം – എട്ടു കപ്പ്
ഉരുളക്കിഴങ്ങ് – ഒന്ന്, പുഴുങ്ങി പൊടിച്ചത്
റൊട്ടിക്കഷണം – ഒന്ന്, വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞത്
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
ജീരകം – ഒരു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തന്
.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചൗവ്വരി നന്നായി കഴുകിയെടുക്കുക. തുടര്‍ന്ന് പൊടി കളഞ്ഞു വെള്ളം ഊറ്റിക്കളയുക. ശേഷം വെള്ളം തിളപ്പിച്ചു പൊടി കളഞ്ഞു വെച്ച ചൗവ്വരി ചേര്‍ത്ത് വേവിച്ചെടുക്കാം. വെന്തു വരുമ്പോൾ വാങ്ങി ഊറ്റുക. ഇതിലേക്കു .പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കുക. ശേഷം ചെറിയ വടയുടെ ആകൃതിയിലാക്കി പരത്തി എടുക്കുക. ഒരു പാനിൽ എന്ന ചൂടാക്കി പരത്തി എടുത്ത വട എണ്ണയില്‍ വറുത്തു കോരാം. നാവിൽ സ്വാദൂറും ചൗവ്വരി വട റെഡി.
snacks sabudana vada recipe cookery
