( www.truevisionnews.com) കുവ്വ എന്ന് പറഞ്ഞാൽ ഒരു പക്ഷേ പുതുതലമുറയ്ക്ക് അധികം അറിയില്ല. പേരു പോലെ തന്നെ പഴമയുടെ ഗന്ധമുള്ള ഒരു ഔഷധ കിഴങ്ങാണ് കുവ്വ (Arrowroot) . മണ്ണിനടയിൽ വളരുന്ന കിഴങ്ങ് വർഗമാണ് കുവ്വ, പക്ഷേ അതിന്റെ ഗുണം കേട്ടാൽ അത്ഭുതം തോന്നും. അത്രയേറെ ഔഷധ ഗുണമുണ്ട് കുവ്വയ്ക്ക്.
കിഴങ്ങു ഇടിച്ച് പിഴിഞ്ഞ് ലഭിക്കുന്ന നീരിൽ നിന്ന് ഊറി വരുന്ന തൂവെള്ള നിറമുള്ള സിൽക്ക് പോൽ മൃതുവായ ഒരു പൊടിയാണ് കുവ്വ . പണ്ട് പനി വന്നാലോ ശരീര ക്ഷീണം തോന്നിയാലോ അമ്മമാർ ഉണ്ടാക്കുന്ന ഒന്നാണ് കുവ്വ കഞ്ഞി. ഇപ്പോൾ അതെ കുവ്വ (Arrowroot ) കൊണ്ട് നമുക്കൊരു പുഡ്ഡിങ് ഉണ്ടാക്കിയാലോ ? ചോക്ലേറ്റ് ഇല്ല, ക്രീം ഇല്ല... പിന്നെ എങ്ങനെ ഒരു പുഡ്ഡിങ്? അതാണ് സ്പെഷ്യലിറ്റി!
.gif)

ആവിശ്യമായ സാധനങ്ങൾ
- കുവ്വ പൊടി- 100 g
- പഞ്ചസാര -5 ടീസ്പൂൺ
- തേങ്ങാപാൽ -ആവിശ്യത്തിന്
- നേന്ത്ര പഴം - 1
- നെയ്യ്-2
- നട്ട്സ്-ആവിശ്യത്തിന്
- ഏലക്കാ പൊടി-1/4
- ഉപ്പ്-ആവിശ്യത്തിന്
- വെള്ളം
തയ്യാറാകുന്ന വിധം: ഒരു പാത്രത്തിൽ കുവ്വ പൊടി, കുറച്ച് പഞ്ചസാര, കുറച്ച് ഉപ്പ് എന്നിവ വെള്ളത്തിൽ കട്ടപിടിക്കാതെ ഇളക്കി ചെറിയ തീയിൽ വെച്ചു കുറച്ചു മിനിറ്റ് ഇളക്കി വെയ്ക്കണം. കട്ടിയായി തുടങ്ങുമ്പോൾ തേങ്ങപ്പാലും ഏലക്കപ്പൊടിയും ചേർത്താൽ, ഒന്നാമത്തെ ഘട്ടം കഴിഞ്ഞു.
അതിനായി വേറെ പാനിൽ അൽപം നെയ്യിൽ നട്ട്സും നേന്ത്രപ്പഴവും ഫ്രൈ ചെയ്തു സജ്ജമാക്കണം. ഇനി സെറ്റാക്കാൻ ഒരു ട്രേയിൽ നെയ്യ് പുരട്ടി കുവ്വ ക്രീം ഒഴിക്കുക, അതിന്മേൽ പഴവും നട്ട്സും. വീണ്ടും കുവ്വ ക്രീം. അങ്ങനെ രണ്ട് മൂന്ന് ലെയർ. തണുത്താൽ കട്ടയായി പുഡ്ഡിങ് റെഡി! പാചകപ്രേമികൾക്ക് പുത്തൻ ഒരു പരീക്ഷണമായിരിക്കും ഇത്. പഴമയുടെ ആരോഗ്യവും, പുതുമയുടെ രൂപവും ഒരുമിച്ചുള്ള കുവ്വ പുഡ്ഡിങ്.
make a Arrowroot pudding
