(truevisionnews.com)മധുരക്കിഴങ്ങ് അറിയില്ലേ....? പേര് പോലെ തന്നെ മധുരമുള്ളൊരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. മണ്ണിൽ നിന്നും കിളച്ചെടുത്ത് കഴുകി വൃത്തിയാക്കി കറുമുറാ കഴിച്ചു നോക്കിയിട്ടുണ്ടോ.... എന്താ ഒരു രുചിയെന്നോ.. പച്ചയ്ക്ക് മാത്രമല്ല, ആവിയിൽ വേവിച്ചെടുത്തും, അടുപ്പിൽ ചുട്ടും മധുരക്കിഴങ്ങ് കഴിക്കുന്നവരുണ്ട്.
എങ്ങനെ കഴിച്ചാലും സ്വാദ് കൂടുക മാത്രമേയുള്ളു. എല്ലാവർക്കും അത്ര പെട്ടന്ന് മധുരക്കിഴങ്ങ് ഇഷ്ടപ്പെട്ടെന്ന് വരില്ല, പ്രത്യേകിച്ച് കുട്ടികൾക്ക്. അതൊന്ന് ഫ്രൈ ചെയ്ത് കൊടുത്തു നോക്കൂ, ആർക്കും ഇഷ്ടപ്പെടും. എളുപ്പത്തിൽ മധുരക്കിഴങ്ങ് ഫ്രൈ തയാറാക്കി നോക്കാം
.gif)

ചേരുവകൾ
മധുരക്കിഴങ്ങ് - 2 എണ്ണം
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1/2 ടേബിള്‍സ്പൂണ്‍
മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
കടലമാവ് - 1 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ലോർ - 1 ടേബിള്‍സ്പൂണ്‍
അരിപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയാറാക്കും വിധം
മധുരക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി കഴുകിയെടുത്ത് ഒരേ കട്ടിയിൽ നീളത്തിൽ അരിഞ്ഞെടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ മുളകുപൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, അര ടേബിൾസ്പൂൺ, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് അരച്ചത്, ഒരു ടേബിൾസ്പൂൺ കടലമാവ്, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ, അര ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
ശേഷം ഇരുപത് മിനിറ്റ് മുതൽ മുപ്പത് മിനിറ്റ് വരെ ഇത് അടച്ച് മാറ്റി വയ്ക്കാം. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കിയെടുക്കുക. അതിലേക്ക് മസാല പുരട്ടി മാറ്റി വച്ചിരിക്കുന്ന മധുരക്കിഴങ്ങ് വറുത്ത് കോരാം. ബ്രൗൺ നിറമാകുമ്പോൾ വാര്ത്ത വറുത്ത് കൊറവുന്നതാണ്.
ഇനി കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ എന്ത് ഉണ്ടാക്കി കൊടുക്കും എന്ന വിഷമിക്കേണ്ട, വൈകുന്നേരത്തെ ചായയ്ക്ക് നല്ല മൊരിഞ്ഞ മധുരക്കിഴങ്ങ് ഫ്രൈ റെഡി.
sweet potato recipe cookery
