#Health | മുടി വേ​​ഗത്തിൽ വളരാൻ ആവണക്കെണ്ണ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

#Health | മുടി വേ​​ഗത്തിൽ വളരാൻ ആവണക്കെണ്ണ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ
Aug 14, 2024 10:45 PM | By ShafnaSherin

(truevisionnews.com)മുടിയുടെ ആരോ​ഗ്യത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന എണ്ണയാണ് ആവണക്കെണ്ണ. ആൻ്റിഓക്‌സിഡൻ്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയ ആവണക്കെണ്ണ മുടിവളർച്ച വേ​ഗത്തിലാക്കുന്നു.

ആവണക്കെണ്ണ ഉപയോഗിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ആവണക്കെണ്ണയിലെ ഒമേഗ - 6 ഫാറ്റി ആസിഡുകൾ മുടിപൊട്ടുന്നതും തടയുന്നു.

ആവണക്കെണ്ണ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും അങ്ങനെ ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ ആവണക്കെണ്ണ പുരട്ടുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നു. ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുള്ള ആവണക്കെണ്ണ പുരികങ്ങളിലും കൺപീലികളിലും പുരട്ടുന്നത് മുടി വളരാൻ സഹായിക്കും.

നല്ല മുടി വളർച്ചയ്ക്ക് ആഴ്ചയിൽ ഒരിക്കൽ ആവണക്കെണ്ണ ഉപയോ​ഗിക്കുക. ഒലീവ് ‌ഓയിലിനൊപ്പം ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും അൽപം നാരങ്ങയുടെ നീരും യോജിപ്പിച്ച് തലയിൽ പുരട്ടുക.

അരമണിക്കൂറിന് ശേഷം കഴുകി കളയുക. ഇതും മുടി വളർച്ച വേ​ഗത്തിലാക്കും. ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും.

ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം. പുരികം വളരാനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. അഞ്ച് മിനുട്ട് നേരം മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക. ഇത് പുരികം വേ​ഗത്തിൽ വളരാൻ സഹായിക്കും.

#Castor #oil #faster #hair #growth #Use #way

Next TV

Related Stories
ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

Jul 14, 2025 11:19 PM

ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും...

Read More >>
നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

Jul 13, 2025 01:18 PM

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന്...

Read More >>
ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ...; ചെറുതല്ല ഗുണങ്ങൾ

Jul 12, 2025 11:20 PM

ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ...; ചെറുതല്ല ഗുണങ്ങൾ

ചെറുപയർ ദിവസവും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ...

Read More >>
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
Top Stories

//Truevisionall