#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന് കഠിനതടവും പിഴയും

#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന്  കഠിനതടവും  പിഴയും
Oct 1, 2024 09:30 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com) 11 വയസുകാരനെ പീഡിപ്പിച്ച കേസിൽ കാലടി താമരം സ്വദേശി ഷിബു (46) നെ അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷിച്ചു.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2022 നവംബർ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ 11.30 ന് കുട്ടി അനിയന് വേണ്ടി ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴാണ് അയൽവാസി പിടികൂടിയത്.

സിഗരറ്റ് വാങ്ങാൻ വന്ന അയൽവാസിയായ പ്രതി കടയിൽ വന്ന കുട്ടിയുടെ പുറകിൽ നിന്നിട്ട് കുട്ടിയുടെ രണ്ട് കൈയും ബലമായി പിടിച്ചുവെച്ചു. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി.

പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്. വൈകല്യമുള്ള കൈ വച്ച് കുട്ടിയുടെ കൈകൾ പിന്നിലേക്ക് പിടിച്ചു വെച്ചിട്ട് അടുത്ത കൈ വെച്ചാണ് കുട്ടിയെ വേദനപ്പിച്ചത്.

വൈകീട്ട് ആയിട്ടും വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. രാത്രി തന്നെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതിപ്പെട്ടു.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ എസ്.ഷാജി, എസ്.ഐ സജിനി.ടി എന്നിവരാണ് കേസ് അന്വേഷിച്ചത്.

#11year #old #boy #molested #case #Disabled #neighbor #gets #rigorous #imprisonment #fine

Next TV

Related Stories
#accident | ബൈക്ക് മിനിലോറിയിൽ  ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Oct 7, 2024 08:02 AM

#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു....

Read More >>
#cpm | നടുറോഡിൽ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

Oct 7, 2024 07:56 AM

#cpm | നടുറോഡിൽ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

സംഘട്ടനത്തേത്തുടർന്ന് ഇരുപക്ഷത്തുള്ളവർക്കും പരിക്കേറ്റിരുന്നു. ലോക്കൽ കമ്മിറ്റിയിൽ 17 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 16 ബ്രാഞ്ച് സമ്മേളനങ്ങൾ...

Read More >>
#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

Oct 7, 2024 07:17 AM

#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്....

Read More >>
#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 06:27 AM

#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ...

Read More >>
#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

Oct 7, 2024 06:09 AM

#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്....

Read More >>
Top Stories