( www.truevisionnews.com )ഈ കാലഘട്ടത്തിലുള്ള ജീവിത ശെെലിയും അന്തരീക്ഷ മലിനീകരണവും കണ്ണുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാൽ തന്നെ കണ്ണിന്റെ ആരോഗ്യം നിലനിർത്തേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കണ്ണിന്റെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് ആവശ്യമായ ഈർപ്പം നിലനിർത്തണം. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ബാധിക്കാവുന്ന പ്രശ്നമാണ് ഡ്രെെ ഐ അഥവാ കണ്ണിലെ വരൾച്ച.
കണ്ണുകൾ ആവശ്യത്തിന് കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ രോഗമാണ് ഡ്രെെ ഐ.
ഫോൺ, ടിവി, ലാപ്‌ടോപ്പ് തുടങ്ങിയവയുടെ അമിത ഉപയോഗം കണ്ണിലെ വരൾച്ച കൂട്ടും. അതിനാൽ തന്നെ സ്ക്രീൻ ടെെം കുറയ്ക്കാൻ പരമാവധി ശ്രമിക്കുക. സ്ക്രീനിൽ നോക്കുമ്പോൾ കണ്ണിന് വേദനയുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുക.
ഒരു ദിവസം മൂന്ന് മണിക്കൂറോ അതിലധികമോ മൊബെെൽ സ്ക്രീനിന് മുന്നിൽ ഇരിക്കുന്ന കുട്ടികളിൽ ഡ്രെെ ഐ ഡിഡീസിന് സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. സ്ക്രീനിന് മുന്നിലിരിക്കുന്ന ഓരോ ഇരുപത് മിനിട്ടിന് ശേഷം ദൃഷ്ടിമാറ്റാൻ ശ്രമിക്കുക.
കൂടുതൽ നേരം കമ്പ്യൂട്ടറിലും മറ്റും നോക്കി ജോലി ചെയ്യുന്നവർ ഇടവേളകളെടുത്ത് കണ്ണിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിന് പഴം പച്ചക്കറി, മത്സ്യം, ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുക.
#Do #you #have #pain #itchiness #your #eyes #while #looking #your #phone