#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...
Sep 28, 2024 07:28 AM | By Athira V

( www.truevisionnews.com  )രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സെക്സില്‍ ഏര്‍പ്പെടുന്നത് പലര്‍ക്കും മടിയാണ്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന് പരിശോധിക്കാം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

കലോറി കുറയ്ക്കുക: ജിമ്മില്‍ പോകാതെ കലോറി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി ശരീരത്തിലെ 300 കലോറി വരെ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഇതുവഴി പ്രമേഹത്തെയും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മൈഗ്രേന്‍ കുറയ്ക്കുക: നിങ്ങള്‍ ദിവസവും മൈഗ്രേന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, ഗുളികകള്‍ കഴിച്ച് ശരീരം നശിപ്പിക്കുന്നതിനേക്കാള്‍ സ്വാഭാവികമായ രീതിയില്‍ കുറയ്ക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

സന്ധിവാതം സുഖപ്പെടുത്തുക: കഠിനാധ്വാനം മൂലമുണ്ടാകുന്ന ശാരീരിക വേദന, സന്ധിവേദന എന്നിവ എന്‍ഡോര്‍ഫിന്‍ സ്രവത്തിന് പൂര്‍ണ്ണമായും കുറയ്ക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഖത്ത് തെളിച്ചം: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ മുഖത്തിന് തെളിച്ചം ലഭിക്കും. പോസിറ്റിവായ ഒരു ദിവസം ലഭിക്കാന്‍ സഹായിക്കുന്നു.

മുടിയുടെ തിളക്കം: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുറത്തുവിടുന്ന ഹോര്‍മോണുകള്‍ കാരണം മുടി കൂടുതല്‍ തിളങ്ങുകയും മൃദുവാവുകയും ചെയ്യുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സൈക്കോളജി ആന്‍ഡ് ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സാധിക്കും.

പിരിമുറുക്കം ഇല്ലാതാക്കുക: ഇന്നത്തെ ജീവിത ശൈലിയില്‍ വലിയ തരത്തിലുള്ള പിരിമുറുക്കമാണ് നമ്മള്‍ അനുഭവപ്പെടുന്നത്. ദിവസവും രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി നിങ്ങള്‍ക്കും പങ്കാളിക്കും കടുത്ത പിരുമുറുക്കത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ സ്രവിക്കുന്ന ഫീല്‍ ഗുഡ് ഹോര്‍മോണായ ഡോപാമൈന്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മാണ്‍ ശരീരത്തിന് ഉന്മേഷം പകരുന്നു. ദിവസം മുഴുവന്‍ കൂടുതല്‍ ഉന്മേഷ ഭരിതരായി തുടരുവാന്‍ ഇത് സഹായിക്കും.


#Benefits #having #sex #early #morning

Next TV

Related Stories
#egg | മുട്ട കേടായോ എന്നറിയാൻ  ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

Oct 6, 2024 05:08 PM

#egg | മുട്ട കേടായോ എന്നറിയാൻ ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു....

Read More >>
#health | കൂടുതല്‍ തവണ മുഖം  കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

Oct 5, 2024 02:13 PM

#health | കൂടുതല്‍ തവണ മുഖം കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന്...

Read More >>
#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

Oct 4, 2024 09:15 AM

#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

ചൂടുവെള്ളമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രം ശരീരത്തിൽ വീഴ്ത്തി കഴുകുന്നതാണ്...

Read More >>
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
Top Stories