#iranmissileattack | ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

#iranmissileattack | ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം
Oct 1, 2024 10:52 PM | By VIPIN P V

(truevisionnews.com) ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ.ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ ഉടനീളം അപായ സൈറൻ നൽകി.

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.

ഇറാൻ 100 -ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് ഉണ്ടായി. റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിർത്തത്.

നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ​ഗുരുതരമാണ്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.

ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽ‌കി.

തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.

#Iran #airstrikes #Israel #Caution #Indiancitizens

Next TV

Related Stories
#rabies | പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു

Oct 5, 2024 10:31 AM

#rabies | പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു

കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ...

Read More >>
#genitalmutilation | സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്;  അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

Oct 5, 2024 09:51 AM

#genitalmutilation | സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്; അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

ശസ്ത്രക്രിയയ്ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടിയ യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. ഇപ്പോള്‍ യുവാവ് സുഖം പ്രാപിച്ച്...

Read More >>
#assault | സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം,സീരിയൽ ശിശുപീഡകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Oct 5, 2024 09:01 AM

#assault | സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം,സീരിയൽ ശിശുപീഡകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

9 വയസ് പ്രായമുള്ള കുട്ടികളെ മുതലാണ് കോസിനാതി ഫകാതി എന്ന 40കാരൻ അതിക്രൂരമായി പീഡിപ്പിച്ചത്....

Read More >>
#attack | ഹൂതികൾക്ക് നേരെ യു.എസ് ആക്രമണം;നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി, 15ഓളം സ്ഥലങ്ങളിൽ ആക്രമണം നടത്തിയത്

Oct 5, 2024 08:53 AM

#attack | ഹൂതികൾക്ക് നേരെ യു.എസ് ആക്രമണം;നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി, 15ഓളം സ്ഥലങ്ങളിൽ ആക്രമണം നടത്തിയത്

ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക...

Read More >>
#death | കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ  മരിച്ചു

Oct 4, 2024 07:39 PM

#death | കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ മരിച്ചു

മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി...

Read More >>
#boataccident | ബോട്ട് മറിഞ്ഞ് അപകടം; 78 പേർ മരിച്ചു, അപകടത്തിന് കാരണം കൂടുതൽ ആളുകളെ കയറ്റിയത്

Oct 4, 2024 07:54 AM

#boataccident | ബോട്ട് മറിഞ്ഞ് അപകടം; 78 പേർ മരിച്ചു, അപകടത്തിന് കാരണം കൂടുതൽ ആളുകളെ കയറ്റിയത്

മരണസംഖ്യ ഉയരാനിടയുണ്ട്. കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന്...

Read More >>
Top Stories