#health | പ്ലാസ്റ്റിക്ക് കുപ്പിയിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂ

#health | പ്ലാസ്റ്റിക്ക് കുപ്പിയിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂ
Aug 14, 2024 01:42 PM | By VIPIN P V

(truevisionnews.com) കടകളിൽ നിന്ന് മേടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറച്ച വെള്ളം കുടിക്കുന്നവരാണ് നിങ്ങൾ ആ കുപ്പിയിൽ വീണ്ടും വെള്ളം നിറച്ച് കുടിക്കാറുണ്ടോ? എങ്കിലിതാ പുതിയ പഠനങ്ങൾ പറയുന്നത് കേൾക്കൂ...

ഇത് നമ്മുടെ ശരീരത്തിന് വലിയ അപകടം ഉണ്ടാക്കും. ഇത്തരത്തിൽ വെള്ളം കുടിക്കുന്നതു മൂലം മൈക്രോപ്ലാസ്റ്റിക്കുകൾ രക്തപ്രവാഹത്തിലെത്തി രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠന റിപ്പോർട്ട് പുറത്തിറക്കിയത്.

പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള പാനീയങ്ങൾ കുടിക്കുന്നവരുടെ ഉള്ളിൽ ആഴ്ചയിൽ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകൾ പോകുന്നതായാണ് കണക്കുകൾ.

ഇത്തരത്തിലുള്ളവർക്ക് ഹൃദ്രോഗം, ഹോർമോണൽ അസന്തുലനം, അർബുദ സാധ്യത തുടങ്ങിയവ കണ്ടു വരുന്നു. ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്മെന്റ്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.

പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫിൽറ്റർ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിൻ്റെയും നാനോപ്ലാസ്റ്റിക്കിൻ്റെയും സാന്നിധ്യം കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ നടത്തിയ പഠനത്തിൻ്റെ ഭാഗമായുള്ള റിപ്പോർട്ടിൽ പറയുന്നു.

#plasticbottle #drinker #Eight #get #work #careful

Next TV

Related Stories
 ഉറക്കമുണർന്നോ? എന്നാൽ  ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

Jun 13, 2025 06:51 AM

ഉറക്കമുണർന്നോ? എന്നാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

രാവിലെ എഴുന്നേറ്റ ഉടനെ ശുദ്ധജലം കുടിക്കുന്നത് നല്ലതാണോ ...

Read More >>
Top Stories










Entertainment News