സോഫിയ ഖുറേഷിക്കെതിരായ പരാമർശം; എഫ്‌ഐആർ ദുർബലം, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

സോഫിയ ഖുറേഷിക്കെതിരായ പരാമർശം; എഫ്‌ഐആർ ദുർബലം, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
May 15, 2025 03:49 PM | By VIPIN P V

ദില്ലി: ( www.truevisionnews.com ) കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം സംബന്ധിച്ച അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി മേൽനോട്ടം വഹിക്കും. അന്വേഷണം നീതിപൂർവ്വം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന പൊലീസ് സമർപ്പിച്ച എഫ്‌ഐആറിന്റെ ഉള്ളടക്കത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ പൊലീസ് കേസ് നീതിപൂർവ്വം അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അന്വേഷണം നിരീക്ഷിക്കാൻ നിർബന്ധിതരായെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കേണല്‍ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത് 'ഭീകരരുടെ സഹോദരി' എന്നാണ്. അപമാനകരവും അപകടകരവുമാണ് മന്ത്രിയുടെ പരാമർശമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനോട് നിർദേശിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥയെ മാത്രമല്ല, സായുധ സേനയെ മൊത്തത്തിൽ അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ബിഎൻഎസിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ പൂർണ്ണമായും പരിശോധിച്ച ശേഷം, ആരോപണവിധേയന്‍റെ നടപടികളെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലെന്ന് കോടതി വിമർശിച്ചു.

കേസിന്റെ സ്വഭാവവും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത രീതിയും കണക്കിലെടുക്കുമ്പോൾ, കോടതിക്ക് വിശ്വാസം തോന്നുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി നിർബന്ധിതമായിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ബാഹ്യ സമ്മർദ്ദങ്ങളോ നിർദ്ദേശങ്ങളോ സ്വാധീനിക്കാതെ നിയമ പ്രകാരം അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി

Remarks against Sophia Qureshi FIR weak Madhya Pradesh High Court says will supervise the investigation

Next TV

Related Stories
തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല

May 15, 2025 07:33 PM

തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല

ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷത്തിനിടെ തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ...

Read More >>
Top Stories