കാസര്‍കോട്: (truevisionnews.com) കാസര്‍കോട് പള്ളിക്കരയില്‍ ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത മകന്‍റെ ദേഹം പൊള്ളിച്ച് അമ്മയുടെ ക്രൂരത. വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി.

കുട്ടിയുടെ അച്ഛനായ പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തു. BNS 118(1), ജുവൈനൽ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.
10 year old boy burned with hot teapot after being harassed during phone call
