കുറ്റ്യാടി: (truevisionnews.com) 6.33 ഗ്രാം കഞ്ചാവും 0.09 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ. മൂർഷിദാബാദ് ഡോംകലിലെ എസ്.കെ.സാഹെബാണ് (34) പിടിയിലായത്. മരുതോങ്കര റോഡിൽ പാർക്ക് റസിഡൻസി ബാറിന് എതിർവശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളുടെ ദേഹ പരിശോധനയിലാണ് കഞ്ചാവും ബ്രൗൺഷുഗറും കണ്ടെടുത്തത്. കുറ്റ്യാടി എസ്ഐ ജയനും സംഘവുമാണ് പ്രതിയെ പിടികൂടിയത്
Youth arrested with ganja and brown sugar Kuttiadi Kozhikode
