ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍, അണിനിരക്കുന്നത് 100 കമ്പനികള്‍; കണ്ണൂരിൽ മെഗാ തൊഴിൽ മേള ജൂണ്‍ 14 മുതല്‍

ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍, അണിനിരക്കുന്നത് 100 കമ്പനികള്‍; കണ്ണൂരിൽ മെഗാ തൊഴിൽ മേള ജൂണ്‍ 14 മുതല്‍
May 15, 2025 04:00 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) 20,000 പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘വിജ്ഞാന കണ്ണൂർ’ തൊഴിൽ ഡ്രൈവ് ജൂൺ 14ന്‌ മെഗാ തൊഴിൽ മേളയോടെ തുടക്കം കുറിക്കുമെന്ന്‌ വിഞ്ജാനകേരളം ഉപദേഷ്ടാവ്‌ ഡോ. ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ എൻജിനിയറിങ്‌ കോളേജിലാണ്‌ തൊഴിൽമേള. അരലക്ഷത്തോളം തൊഴിലവസരമുള്ള നൂറുകമ്പനികൾ പങ്കെടുക്കും. 26നകം പേര്‌ രജിസ്‌റ്റർ ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 23 മുതൽ 26 വരെ സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തും. എല്ലാ ലൈബ്രറികളിലും സർക്കാർ ഓഫീസുകളിലും ലഭ്യമായ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തും രജിസ്‌റ്റർ ചെയ്യാം.

31 മുതൽ സന്നദ്ധ പ്രവർത്തകർ രജിസ്‌റ്റർ ചെയ്‌ത ഉദ്യേ-ാഗാർഥികളെ ബന്ധപ്പെട്ട്‌, യോജ്യമായ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തും. ഇന്റർവ്യുവിന്‌ താൽപ്പര്യമുള്ളവർ ഡിജിറ്റൽ വർക്കുമാനേജ്‌മെന്റ്‌ സിസ്‌റ്റം പ്ലാറ്റ്ഫോമിൽ അപേക്ഷിക്കണം. ബ്ലോക്കുകളിലും നഗരസഭകളിലും ഇതിനുള്ള സഹായം ചെയ്‌തുതരും. അസാപ്പ്‌ അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെ ഇന്റർവ്യൂവിനുള്ള പരിശീലനവും നൽകും.

ജോലിക്ക് അപേക്ഷിച്ചവർക്ക് മാത്രമേ തൊഴിൽ മേളയിൽ പങ്കെടുക്കാനാകൂ. തത്സമയ രജിസ്ട്രേഷനില്ല. വിജ്ഞാന കണ്ണൂർ തൊഴിൽ ഡ്രൈവ് വിജയിപ്പിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ബ്ലോക്കിലും നഗരസഭയിലും സംഘാടകസമിതി രൂപീകരിച്ചു. ഈ സംഘാടകസമിതികളാണ്‌ വിജ്ഞാന കണ്ണൂർ തൊഴിൽ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്നും തോമസ്‌ ഐസക്‌ അറിയിച്ചു. കെ വി സുമേഷ്‌ എംഎൽഎ, ടി കെ ഗോവിന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എല്ലാ ശനിയാഴ്‌ചയും 
ഓൺലൈൻ അഭിമുഖം

എല്ലാ ശനിയാഴ്‌ചയിലും തലശേരി എൻജിനിയറിങ്‌ കോളേജിൽ ഓൺലൈൻ തൊഴിൽ അഭിമുഖവും നടത്തുന്നുണ്ട്. ഏത് കമ്പിനിയിൽ ഏത്‌ ഒഴിവ്‌ എന്നകാര്യം രജിസ്‌റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്ക്‌ വാട്‌സാപ്പിൽ നൽകും. തൊഴിൽ മേളക്ക്‌ മുന്നോടിയായി കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജിൽ ഉദ്യോഗാർഥികൾക്ക് ജൂൺ ഏഴുമുതൽ 12 വരെ വിഷയം അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകും.

അഭ്യസ്‌തവിദ്യമായ വീട്ടമ്മമാർ വീടിനരികെ ജോലി ചെയ്യാൻ തയ്യാറാണ്. കുടുംബശ്രീ വഴി ഇത്തരക്കാരെ കണ്ടെത്തും. പ്രാദേശിക തൊഴിൽ റിക്രൂട്ട്‌മെന്റിന്‌ ജില്ലയിലെ തൊഴിൽദാതാക്കളോ സംഘടനകളോ വിദ്യാഭ്യാസ സ്‌ഥാപനങ്ങളോ മുൻകൈ എടുത്താൽ അവർക്ക്‌ വിജ്ഞാന കണ്ണൂർ പദ്ധതി പൂർണ പിന്തുണ നൽകും.

hundred companies lined up provide employment twenty thousand people Mega job fair Kannur from June fourteen

Next TV

Related Stories
കണ്ണൂരിൽ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ യുവാവ് പിടിയിൽ

May 15, 2025 11:12 AM

കണ്ണൂരിൽ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ യുവാവ് പിടിയിൽ

കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ മലപ്പുറം തിരൂര്‍ സ്വദേശി...

Read More >>
'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ....പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

May 15, 2025 10:32 AM

'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ....പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌-സി.പി.എം സംഘർഷം , യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ...

Read More >>
'ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് എഫ്.ഐ.ആർ എടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?' -രാഹുൽ മാങ്കൂട്ടത്തിൽ

May 14, 2025 11:42 PM

'ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് എഫ്.ഐ.ആർ എടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?' -രാഹുൽ മാങ്കൂട്ടത്തിൽ

ഇടതുപക്ഷത്തിന്റെ 'വ്യാജൻ' വിളിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ...

Read More >>
 കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

May 14, 2025 10:44 PM

കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്തൂപം വീണ്ടും...

Read More >>
സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം; മലപ്പട്ടം സംഘർഷത്തിൽ സണ്ണി ജോസഫ്

May 14, 2025 10:09 PM

സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം; മലപ്പട്ടം സംഘർഷത്തിൽ സണ്ണി ജോസഫ്

മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
Top Stories










Entertainment News