കോഴിക്കോട് : ( www.truevisionnews.com )വയനാട് ദുരന്ത പശ്ചാത്തലത്തിൽ സന്നദ്ധ സംഘടനകളും വിദ്യാലയങ്ങളും ഓണാഘോഷം ഒഴിവാക്കിയാൽ പ്രകൃതി ദുരന്തത്തേക്കാൾ വലിയ സാമ്പത്തിക ദുരന്തമാകുമെന്ന് കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ പറഞ്ഞു.
കേരള ടെക്സ്റ്റൈൽസ് ഗാർമെൻ്റസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാറിന്റെ ഓണാഘോഷം ഒഴിവാക്കിയതിനെ സ്വാഗതം ചെയ്യുന്നു. അത്രയും സാമ്പത്തികം വയനാടിന് വേണ്ടി മാറ്റി വെക്കാം. എന്നാൽ ഓരോ പ്രദേശത്തെയും ക്ലബുകളും വിദ്യാലയങ്ങളും മറ്റ് സന്നദ്ധ സംഘടനകളും ഓണം ആഘോഷിക്കാൻ സർക്കാർ ആഹ്വാനം ചെയ്യണം.
ആഘോഷം വേണ്ടന്ന് വെക്കുമ്പോൾ അത് കലാകാരന്മാർക്കും വസ്ത്ര വ്യാപാര മേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും . വയനാട്ടിലേക്ക് ഇനിയും സഹായം നൽകാൻ ഓണക്കച്ചവടം ഉണ്ടാകണം.
ഇക്കാര്യം സംഘടനതലത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിശേഷ ദിവസങ്ങൾക്ക് മുൻപായി നഗരത്തിൽ ഉയരുന്ന താൽക്കാലിക കടയ്ക്ക് നികുതി ഈടാക്കാനും ഓൺ ലൈൻ വ്യാപാരത്തിന് സെസ് ഏർപ്പെടുത്താനും സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.
കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹർ ടാംട്ടൺ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി. കെ ടി ജി എ ജില്ലാ വനിത വിങ് ഉദ്ഘാടനം സംസ്ഥാന ഓർഗനൈസർ ബീനാ കണ്ണനും ടി നസ്റുദ്ദീൻ അനുസ്മരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാപ്പു ഹാജി നിർവഹിച്ചു.
കെ ടി ജി എ യുടെ വയനാട് ദുരിതാശ്വാസ നിധി പദ്ധതിയായ 'തുണി കൊണ്ട് ഒരു തണൽ "ലേക്ക് ജില്ലാ കമ്മിറ്റിയുടെ വിഹിതം 7 ലക്ഷം രൂപ ജോഹർ ടാംട്ടൻ പട്ടാഭിരാമന് കൈമാറി. വയനാട് ദുരന്തത്തിൽ സുത്യാർഹമായ സേവനം നടത്തിയ വയനാട് ജില്ലാ പ്രസിഡന്റ് അജിത്ത് കുമാറിനെ ആദരിച്ചു.
ഉരുൾ പൊട്ടലിൽ കട നഷ്ടപ്പെട്ട ഹംസയ്ക്കുള്ള സഹായം ജില്ലാ ജനറൽ സെക്രട്ടറി പി എസ് സിറാജ് കൈമാറി . ബെസ്റ്റ് എമർജിംഗ് ബ്രാൻ്റ് അവാർഡ് പട്ടാഭിരാമനിൽ നിന്നും മിസ് ലീവ് ചെയർമാൻ കെ കെ അബ്ദുൽ വഹാബ് ഏറ്റുവാങ്ങി.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫാഷൻ ഷോ ഐ എഫ് എഫ് ന്റെ ലോഗോ ടി എസ് പട്ടാഭിരാമൻ പ്രകാശനം ചെയ്തു.
ട്രഷറർ എം എൻ ബാബു, വർക്കിങ് പ്രസിഡന്റ് മുജീബ് ഫാമിലി , ചമയം ബാബു ,മിലൻ ഷാ,വി സുനിൽ കുമാർ, കലാം സീനത്ത് , ശബ്നം മുഹമ്മദ് , കെ പ്രസന്ന കുമാർ , ഷെഫീഖ് പട്ടാട്ട് , കെ എസ് രാമമൂർത്തി,സക്കീർ ഹുസൈൻ മുല്ലവീട്ടിൽ എന്നിവർ സന്നിഹിതരായി .സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ എക്സ്പോയും സമാപിച്ചു.
#TSPattabhiraman #says #that #Onam #celebrations #are #completely #avoided #it #will #be #financial #disaster