#SajjadSeth | കേരള ക്രിക്കറ്റ് ലീഗ്: തൃശ്ശൂർ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

#SajjadSeth | കേരള ക്രിക്കറ്റ് ലീഗ്: തൃശ്ശൂർ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്
Aug 7, 2024 11:35 AM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)  കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശ്ശൂർ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്.

തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസായ ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറാണ്. നിലവില്‍ കേരള വെറ്ററന്‍സ് ആന്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ( വിസിഎകെ) യ്ക്ക് വേണ്ടി സജ്ജാദ് കളിക്കുന്നുണ്ട്.

എട്ട് വയസു മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സജ്ജാദ് ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ടാണ് തൃശൂര്‍ ക്ലബിനെ സ്വന്തമാക്കി കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്.

സെപ്റ്റംബര്‍ രണ്ട് മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരം. തൃശൂര്‍ ടീമിനെ കൂടാതെ മറ്റ് അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കും.

ടീം പ്രഖ്യാപനവും ലോഗോ, ജേഴ്സി എന്നിവയുടെ പ്രകാശനവും തൃശൂരില്‍ വെച്ച് നടക്കുമെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. മികച്ച ടീമിനെ നേരിടാന്‍ കഴിയുന്ന കരുത്തുറ്റ ടീമിനെ തൃശ്ശൂരില്‍ നിന്ന് വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം.

കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നതിനോട് ഒപ്പം തന്നെ ക്രിക്കറ്റില്‍ താത്പര്യമുള്ളവരെ കണ്ടെത്തി താഴേത്തട്ട് മുതല്‍ പരിശീലനം നല്‍കി തൃശ്ശൂരില്‍ നിന്നുള്ള മികച്ച കളിക്കാരെ രാജ്യത്തിന് സംഭാവന ചെയ്യാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1989 മുതല്‍ തിരുവനന്തപുരത്ത് ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സജ്ജാദ് വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2014 ല്‍ നടന്ന കെഎംസിസി ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച ബൗളറും മോസ്റ്റ് വാല്യുവബിള്‍ പ്ലെയറുമായിരുന്നു അദ്ദേഹം.

സജാദ് ഡയറക്ടറായ ഫിനെസ്സ് ഗ്രൂപ്പ് ഷിപ്പിങ്, കണ്‍സ്ട്രക്ഷന്‍ രംഗത്തും ബിസിനസ് നടത്തി വരുന്നു.

#Kerala #Cricket #League #SajjadSeth #director #Finesse #Group #former #cricketer #owns #Thrissur #team

Next TV

Related Stories
#Boche | ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു, ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്

Sep 18, 2024 03:03 PM

#Boche | ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു, ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്

കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ...

Read More >>
#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

Sep 16, 2024 07:03 PM

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ...

Read More >>
#BobyChemmanur | ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

Sep 10, 2024 02:21 PM

#BobyChemmanur | ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍...

Read More >>
#Sootha | പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു

Aug 29, 2024 04:03 PM

#Sootha | പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു

2016 ല്‍ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വസ്ത്ര ബ്രാന്‍ഡായ സൂതയ്ക്ക് ഇപ്പോള്‍ കേരളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍...

Read More >>
#WayanadLandslide | മുത്തൂറ്റ് ഫിനാന്‍സ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കും

Aug 14, 2024 03:51 PM

#WayanadLandslide | മുത്തൂറ്റ് ഫിനാന്‍സ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കും

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മുത്തൂറ്റ് ആഷിയാന പദ്ധതി വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രതീക്ഷയുടെ...

Read More >>
#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

Aug 14, 2024 03:17 PM

#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

ക്യാമ്പുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും...

Read More >>
Top Stories

Entertainment News