#plasticbottle | പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളംകുടിക്കുന്നവരാണോ? എങ്കിൽ രക്തസമ്മർദം വർധിക്കാനിടയുണ്ടെന്ന് പഠനം

#plasticbottle | പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളംകുടിക്കുന്നവരാണോ? എങ്കിൽ രക്തസമ്മർദം വർധിക്കാനിടയുണ്ടെന്ന് പഠനം
Aug 6, 2024 11:07 PM | By Athira V

( www.truevisionnews.com  )അന്തരീക്ഷത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വർധിക്കുന്നതായി പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കുറിച്ചും ​ഗവേഷണങ്ങൾ വന്നിട്ടുണ്ട്.

വലുപ്പം കുറവായതിനാൽ മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും എളുപ്പം കടക്കുന്ന ഇവ പ്ലാസന്റവഴി ​ഗർഭസ്ഥശിശുവിലേക്ക് വരെ എത്തുന്നതിനേക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

മൈക്രോപ്ലാസ്റ്റിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ രക്തപ്രവാഹത്തിലെത്തുകയും രക്തസമ്മർദത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

ഓസ്ട്രിയയിലെ ​ഡാന്യുബ് പ്രൈവറ്റ് സർവകലാശാലയിലെ മെഡിസിൻ വിഭാ​ഗം ​ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നുള്ള വെള്ളംകുടിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇക്കാരണംകൊണ്ടുണ്ടാകുന്ന രക്തസമ്മർദത്തിന്റെ തോത് കുറയ്ക്കാനാകുമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

മൈക്രോപ്ലാസ്റ്റിക് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുറയ്ക്കുകയും പൈപ്പ് വെള്ളം തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉപയോ​ഗിക്കണമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

മൈക്രോപ്ലാസ്റ്റിക്കുക്കൾ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നതിനേക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതോടെയാണ് ​ഇത് ഹൃദയാഘാത-പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്ന് ​കാംപാനിയ സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകർ വ്യക്തമാക്കിയത്.

നേരത്തേ മുലപ്പാലിലും പ്ലാസ്റ്റിക് മാലിന്യം കടന്നുകൂടിയതുസംബന്ധിച്ച പഠനം വന്നിരുന്നു. പി.വി.സി. (പോളി വിനൈല്‍ക്ലോറൈഡ്), പോളി എത്തിലിന്‍, പോളി പ്രൊപ്പിലിന്‍ എന്നിവയാണ് പ്രധാനമായും കടന്നുകൂടിയതെന്നും പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണം കഴിക്കുന്നതുമുതൽ സൗന്ദര്യവർധകവസ്തുക്കൾ ഉപയോ​ഗിക്കുന്നതുവരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും പഠനത്തിലുണ്ടായിരുന്നു.

#drinking #from #plastic #bottles #could #raise #blood #pressure

Next TV

Related Stories
#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

Nov 19, 2024 09:05 PM

#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...

Read More >>
#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

Nov 18, 2024 07:45 PM

#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന...

Read More >>
#health |  ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 18, 2024 07:41 PM

#health | ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ...

Read More >>
#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന്  ശ്രദ്ധിക്കാം....

Nov 13, 2024 09:03 PM

#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം....

സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു...

Read More >>
#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

Nov 12, 2024 04:07 PM

#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

ഇനി മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും ലിപ്സ്റ്റിക്ക് മാത്രമിട്ടാൽ മുഖത്തിന് ഒരു ബ്രൈറ്റ്‌നെസ് ലഭിക്കുകയും...

Read More >>
#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

Nov 9, 2024 05:10 PM

#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ച് നോക്കിയാലോ...

Read More >>
Top Stories