യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിനെ കോടതിയിൽ ഇന്ന് ഹാജരാക്കും

യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിനെ കോടതിയിൽ ഇന്ന് ഹാജരാക്കും
May 16, 2025 05:55 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11ലാണ് ഹാജരാക്കുക. ഇന്ന് ജില്ലാ സെഷന്‍സ് കോടതി ബെയ്‍‍ലിന്‍ ദാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇന്നലെ വൈകുന്നേരം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്.

രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്. ഓഫിസിലുണ്ടായ തര്‍ക്കത്തിനിടെ തന്‍റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറ‍ഞ്ഞത്.

thiruvananthapuram brutal beating young lawyer Senior lawyer Bailin Das produced court today

Next TV

Related Stories
Top Stories