വീട്ടുകാർ വഴക്ക് പറഞ്ഞത് നൊന്തു; 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി, ഒടുവിൽ !

  വീട്ടുകാർ വഴക്ക് പറഞ്ഞത് നൊന്തു; 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി, ഒടുവിൽ !
May 15, 2025 09:58 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  വീട്ടിൽ വഴക്കുപറഞ്ഞതിന്റെ പേരിൽ 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി. രക്ഷയില്ലാതെ ഫോൺ ഓണാക്കി കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതോടെയാണ് 15കാരനെ കണ്ടെത്തിയത്. ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ പിന്തുടർന്ന അന്വേഷണസംഘം തന്ത്രപൂർവം ലൊക്കേഷൻ മനസ്സിലാക്കി മണിക്കൂറുകൾക്കകം കൗമാരക്കാരായ മൂവരെയും കണ്ടെത്തി.

ഇന്നലെ വൈകിട്ട് 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. കൂട്ടത്തിലെ ഒരു 15 കാരൻ കൂട്ടുകാർക്കൊപ്പം കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇയാളുടെ അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്. എന്നാൽ ആവശ്യത്തിനുള്ള പണം ലഭ്യമാകാഞ്ഞതുകാരണം പോകാൻ സാധിച്ചില്ല.

വീടുവിടാൻ തീരുമാനമെടുത്ത കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം ഇന്നലെ രാത്രി ഒരു മണിയോടെ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എസ്ഐ അനീഷ് എബ്രഹാമാണ് കേസെടുത്തത്. രാത്രിയായിട്ടും കുട്ടികൾ തിരിച്ചുവരാതിരുന്നപ്പോൾ വീട്ടുകാർ പലയിടത്തും അന്വേഷിച്ചു. ഫലം കാണാതായതോടെ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയിരുന്നു. ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്ന മൂവരും ഉറ്റ ചങ്ങാതിമാരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്.

സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ, മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്നും ഇതുകാരണം സുഹൃത്തുക്കൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചതാകാമെന്നും പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നിർദേശപ്രകാരം എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി തെരച്ചിൽ ഉടനടി ആരംഭിച്ചിരുന്നു.

കുട്ടികൾ ഫോൺ ഓഫാക്കിയ നിലയിലായിരുന്നു. പണത്തിനായി ചില കൂട്ടുകാരെ സമീപിച്ചുവെങ്കിലും കിട്ടിയില്ല. ഇവർ പോകാനുള്ള ഇടങ്ങളിലെല്ലാം പൊലീസ് തെരഞ്ഞു. ബന്ധുക്കളുടെയും മറ്റ് സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നുരാവിലെ കൂട്ടത്തിൽ ഒരാൾ ഫോൺ ഓണാക്കി, പണത്തിനു വേണ്ടി ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതായിരുന്നു. ഈ നമ്പരിൽ നിന്നും തിരിച്ചുവിളിച്ച് പൊലീസ് കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു. പന്തളം കുരമ്പാലയിൽ നിന്നും ഇന്ന് രാവിലെ കുട്ടികളെ കണ്ടെത്തി.



15 year old boy planned leave country with two his best friends after fight home.

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
Top Stories










//Truevisionall