കോഴിക്കോട്: ( www.truevisionnews.com) കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് നൽകേണ്ട പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് വനിതാ ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നിവർക്കാണ് സസ്പെൻഷൻ. കരാറുകാർക്ക് നൽകേണ്ട 16 ലക്ഷം രൂപ നീതു ബാലകൃഷ്ണൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
Two officials Koyilandy PWD building construction office suspended
