#bangladeshviolence | ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതിതേടിയത് ചുരുങ്ങിയ സമയത്തിനിടെ; അക്രമസംഭവങ്ങളിൽ ആശങ്കയുണ്ട്- കേന്ദ്രം

#bangladeshviolence | ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതിതേടിയത് ചുരുങ്ങിയ സമയത്തിനിടെ; അക്രമസംഭവങ്ങളിൽ ആശങ്കയുണ്ട്- കേന്ദ്രം
Aug 6, 2024 03:32 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ബംഗ്ലാദേശില്‍ തുടരുന്ന തീവെപ്പും കൊള്ളയടിക്കലും കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍.

ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സംവരണവിരുദ്ധപ്രക്ഷോഭം വളര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏക അജന്‍ഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിച്ച് ധാക്കയില്‍ ഒത്തുകൂടി.

സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തില്‍ ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടിയതെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കി. 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്.

ഇതില്‍ 9,000-ത്തോളം വിദ്യാര്‍ഥികളാണ്. ജൂലായില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയിട്ടുണ്ട്. നിലവിലെ ഭരണകൂടം ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമിഷനുകള്‍ക്കും മറ്റ് നയതന്ത്രസ്ഥാപനങ്ങള്‍ക്കും സുരക്ഷനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ഥിതിഗതികള്‍ സാധാരണമാവുമ്പോള്‍ നയതന്ത്രബന്ധം പഴയെപോലെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരികയാണ്.

ബി.എസ്.എഫിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാക്കയിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

മന്ത്രിയുടെ പ്രസ്താവനയില്‍ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അവ അനുവദിച്ചില്ല. എസ്. ജയ്‌ശങ്കറിന്റെ പ്രസ്താവനയ്ക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ച തുടര്‍ന്നു.

#Hasina #sought #permission #India #shortnotice #Concerned #over #incidents #violence #Centre

Next TV

Related Stories
#Nirmalasitharaman | കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും -നിര്‍മലാ സീതാരാമന്‍

Sep 9, 2024 08:27 PM

#Nirmalasitharaman | കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും -നിര്‍മലാ സീതാരാമന്‍

പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍...

Read More >>
#MPox | രാജ്യത്ത് എം പോക്സ്; നിരീക്ഷണത്തിലായിരുന്ന രോ​ഗിക്ക് രോ​ഗം സ്ഥിരീകരിച്ചു

Sep 9, 2024 07:04 PM

#MPox | രാജ്യത്ത് എം പോക്സ്; നിരീക്ഷണത്തിലായിരുന്ന രോ​ഗിക്ക് രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ...

Read More >>
#BrutallyRape | ഭക്ഷണം വാങ്ങാൻ പോയ 14-കാരിക്ക് ക്രൂര പീഡനം; ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു

Sep 9, 2024 03:46 PM

#BrutallyRape | ഭക്ഷണം വാങ്ങാൻ പോയ 14-കാരിക്ക് ക്രൂര പീഡനം; ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മറ്റൊരു സംഭവത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക...

Read More >>
 #cockroach | 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി

Sep 9, 2024 02:29 PM

#cockroach | 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി

ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടർന്ന് ഉറക്കം തുടര്‍ന്നു....

Read More >>
#clash |  വന്ദേഭാരത്  ഓടിക്കുന്നതിൽ തര്‍ക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

Sep 9, 2024 12:35 PM

#clash | വന്ദേഭാരത് ഓടിക്കുന്നതിൽ തര്‍ക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

പുതുതായി സര്‍വീസ് ആരംഭിച്ച ആഗ്ര-ഉദയ്പുര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് ദേശീയ...

Read More >>
Top Stories