#clash | വന്ദേഭാരത് ഓടിക്കുന്നതിൽ തര്‍ക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

#clash |  വന്ദേഭാരത്  ഓടിക്കുന്നതിൽ തര്‍ക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി
Sep 9, 2024 12:35 PM | By Athira V

ജയ്പുര്‍: ( www.truevisionnews.com ) വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ തമ്മില്‍ കൂട്ടയടി. രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

പുതുതായി സര്‍വീസ് ആരംഭിച്ച ആഗ്ര-ഉദയ്പുര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

ആഗ്ര റെയില്‍വേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. വന്ദേഭാരത് ഓടിക്കാന്‍ നിയോഗിക്കപ്പെട്ട ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സംഭവത്തില്‍ പരിക്കേറ്റു.

കാബിനിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരേയും പുറത്തേക്കിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വൈറലായ വീഡിയോ ദൃശ്യത്തിലുണ്ട്.

https://x.com/SachinGuptaUP/status/1832252886262411411

ആഗ്രയില്‍നിന്നുള്ള ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ് വന്ദേഭാരത് നിയന്ത്രിച്ചിരുന്നത്. ട്രെയിന്‍ ഗംഗാപുര്‍ ജങ്ഷന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടത്തെ ജീവനക്കാര്‍ ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ട്രെയിന്‍ തങ്ങള്‍ ഓടിക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇരുവരും വിസമ്മതിക്കുകയും കബിന്‍ അകത്ത് നിന്ന് പൂട്ടുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ പ്രകോപിതരായ ഗംഗാപുര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. തുടര്‍ന്ന് കാബിനിന്റെ ചില്ലും വാതിലിന്റെ ലോക്കും തകര്‍ത്ത് ഇവര്‍ അകത്തുകടന്നു.

ഇതിന് ശേഷമാണ് രണ്ട് ലോക്കോ പൈലറ്റുമാരെയും പുറത്തേക്കിട്ട് മര്‍ദ്ദിച്ചത്. എക്‌സില്‍ പോസ്റ്റ് ചെയ്ത സംഘര്‍ഷത്തിന്റെ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

#Running #VandheBharat #debatable #Clash #between #loco #pilots

Next TV

Related Stories
#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

Sep 17, 2024 10:16 AM

#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

സംഭവം നടന്നയുടൻ ന്യൂ ആഗ്ര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനായി പോയെങ്കിലും, ലക്‌നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന്...

Read More >>
#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

Sep 17, 2024 09:45 AM

#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്....

Read More >>
arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

Sep 17, 2024 09:16 AM

arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

26 വയസുകാരിയായ പ്രണാലി പ്രഹ്ളാദ് നായികും സഹായികളായ വിവേക് ഗണേഷ് പാട്ടിൽ (19), വിശാൽ അമരേഷ് പാണ്ഡേ (19) എന്നിവരും ഞായറാഴ്ചയാണ്...

Read More >>
#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്'  ആഘോഷത്തിന് ഇന്ന് തുടക്കമാകും

Sep 17, 2024 08:25 AM

#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്' ആഘോഷത്തിന് ഇന്ന് തുടക്കമാകും

ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും....

Read More >>
#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Sep 17, 2024 08:07 AM

#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ്...

Read More >>
Top Stories