അരീക്കോട്: (truevisionnews.com)സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണംതട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കാവനൂർ വാക്കാലൂർ സ്വദേശിനി കളത്തിങ്ങൽ വീട്ടിൽ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഭർത്താവ് വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബ് (27), സുഹൃത്ത് മൻസൂർ എന്നിവർ ഒളിവിലാണ്.
ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.
വീടിനു സമീപം എത്തിയ യുവാവിനെ യുവതിയുടെ ഭർത്താവും സുഹൃത്തും ഭർതൃസഹോദരനും ചേർന്ന് ഭീഷണിപ്പെടുത്തി സമീപത്തെ ക്വാറിയിൽ കൊണ്ടുപോയി മർദിച്ച് പണം തട്ടുകയായിരുന്നു.
#Honey #Trap #young #woman #her #relative #arrested