#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
Sep 9, 2024 10:01 PM | By Jain Rosviya

കൊച്ചി: (truevisionnews.com)അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ കൈമാറ്റം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി’യെന്ന മൃ​ഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഇടപ്പെടൽ.

ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

മുമ്പ് അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകിയിരുന്നു.

എന്നാൽ, കേരളത്തിലുള്ള നാട്ടാനകളുടെ അവസ്ഥ പരിതാപകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിനും ചീഫ് വൈൽഡ്‌ലൈഫ് വാർഡനും ആനകളുടെ കൈമാറ്റം താത്കാലികമായി നിർത്തിവെക്കുന്നതിന് കോടതി നിർദേശം നൽകിയത്.

ശരിയായ പരിചരണം ഇല്ലാത്തതിനാൽ 2018 മുതൽ 2024 വരെ സംസ്ഥാനത്ത് 154 നാട്ടാനകൾ ചരിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

#High #Court #has #temporarily #stopped #arrival #elephants #from #other #states

Next TV

Related Stories
#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

Oct 4, 2024 06:42 AM

#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച...

Read More >>
#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

Oct 4, 2024 06:30 AM

#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുമ്പായിരുന്നു...

Read More >>
#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

Oct 4, 2024 06:16 AM

#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്...

Read More >>
#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

Oct 4, 2024 06:11 AM

#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ...

Read More >>
Top Stories