#cockroach | 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി

 #cockroach | 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി
Sep 9, 2024 02:29 PM | By Susmitha Surendran

ബെയ് ജിങ്: (truevisionnews.com) 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വായിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്.

ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ നഗരത്തിലാണ് സംഭവം. ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൊണ്ടിയില്‍ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായും ഇദ്ദേഹത്തിന് തോന്നി.

ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടർന്ന് ഉറക്കം തുടര്‍ന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടു.

പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ദുര്‍ഗന്ധത്തിന് മാറ്റമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള കഫം വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ വൈദ്യസഹായം തേടി.

തുടര്‍ന്ന് പ്രദേശത്തെ ഇ.എന്‍.ടി വിദഗ്ധനെ സന്ദർശിച്ചു. പരിശോധനയില്‍ ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ശ്വാസകോശ വിദഗ്ധൻ നടത്തിയ സി.ടി സ്‌കാനില്‍ ശ്വാസകോശത്തിന്റെ ഉള്ളില്‍ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.

ഇദ്ദേഹത്തെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. പരിശോധനയില്‍ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

പാറ്റയെ പുറത്തെടുത്ത് ശ്വാസനാളം വൃത്തിയാക്കി. ഉടന്‍ തന്നെ രോഗിയുടെ ശ്വാസത്തില്‍ അനുഭവപ്പെട്ടിരുന്ന ദുര്‍ഗന്ധം മാറിയതായും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ ഉള്ളിലേക്ക് പുറത്തുനിന്നുള്ള എന്തെങ്കിലും ജീവികള്‍ കയറിയതായി അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

#reported #cockroach #found #lungs #58year #old #man.

Next TV

Related Stories
#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

Sep 17, 2024 10:16 AM

#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

സംഭവം നടന്നയുടൻ ന്യൂ ആഗ്ര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനായി പോയെങ്കിലും, ലക്‌നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന്...

Read More >>
#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

Sep 17, 2024 09:45 AM

#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്....

Read More >>
arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

Sep 17, 2024 09:16 AM

arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

26 വയസുകാരിയായ പ്രണാലി പ്രഹ്ളാദ് നായികും സഹായികളായ വിവേക് ഗണേഷ് പാട്ടിൽ (19), വിശാൽ അമരേഷ് പാണ്ഡേ (19) എന്നിവരും ഞായറാഴ്ചയാണ്...

Read More >>
#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്'  ആഘോഷത്തിന് ഇന്ന് തുടക്കമാകും

Sep 17, 2024 08:25 AM

#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്' ആഘോഷത്തിന് ഇന്ന് തുടക്കമാകും

ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും....

Read More >>
#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Sep 17, 2024 08:07 AM

#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ്...

Read More >>
Top Stories