#Nirmalasitharaman | കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും -നിര്‍മലാ സീതാരാമന്‍

#Nirmalasitharaman | കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും -നിര്‍മലാ സീതാരാമന്‍
Sep 9, 2024 08:27 PM | By Jain Rosviya

ന്യൂഡല്‍ഹി: (truevisionnews.com)ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.

ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു.

ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തി. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജി.എസ്.ടി. അഞ്ചുശതമാനമായിരിക്കും.

കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചു 6,909 കോടിയായി.

ആറുമാസത്തിലാണ് ഈ തുക ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്നതില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വിശാലസമവായത്തിലെത്തിയെന്ന് സൂചനയുണ്ട്.

നിലവില്‍ 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‌ ജി.എസ്.ടി. തിങ്കളാഴ്ച കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു

#There #will #decision #reducing #insurance #premium #tax #Nirmala #Sitharaman

Next TV

Related Stories
#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

Sep 17, 2024 10:16 AM

#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

സംഭവം നടന്നയുടൻ ന്യൂ ആഗ്ര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനായി പോയെങ്കിലും, ലക്‌നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന്...

Read More >>
#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

Sep 17, 2024 09:45 AM

#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്....

Read More >>
arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

Sep 17, 2024 09:16 AM

arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

26 വയസുകാരിയായ പ്രണാലി പ്രഹ്ളാദ് നായികും സഹായികളായ വിവേക് ഗണേഷ് പാട്ടിൽ (19), വിശാൽ അമരേഷ് പാണ്ഡേ (19) എന്നിവരും ഞായറാഴ്ചയാണ്...

Read More >>
#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്'  ആഘോഷത്തിന് ഇന്ന് തുടക്കമാകും

Sep 17, 2024 08:25 AM

#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്' ആഘോഷത്തിന് ഇന്ന് തുടക്കമാകും

ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും....

Read More >>
#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Sep 17, 2024 08:07 AM

#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ്...

Read More >>
Top Stories