#ArjunMissing | ‘ഇനിയും പരീക്ഷണത്തിന് മുതിരരുത്: അർജുനായുള്ള തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണം’ - കുടുംബം

#ArjunMissing | ‘ഇനിയും പരീക്ഷണത്തിന് മുതിരരുത്: അർജുനായുള്ള തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണം’ - കുടുംബം
Aug 6, 2024 12:11 PM | By VIPIN P V

(truevisionnews.com) കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്ന് കുടുംബം.

അർജുനെയും ലോറിയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇനിയും പരീക്ഷണത്തിന് മുതിരരുതെന്നും അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉന്നയിച്ചു. വൈദഗ്ധ്യമുള്ള ആളെ ചുമതലപ്പെടുത്തണമെന്ന് ജിതിൻ പറഞ്ഞു.

അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.

ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കർണാടക സർക്കാരിനോടെ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

നിലവിലെ തൽസ്ഥിതി ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് കർണാടക സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.അർജുനായുള്ള തിരച്ചിൽ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.

പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

#rush #test #yet #search #Arjun #resume #soon #family

Next TV

Related Stories
#Nirmalasitharaman | കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും -നിര്‍മലാ സീതാരാമന്‍

Sep 9, 2024 08:27 PM

#Nirmalasitharaman | കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും -നിര്‍മലാ സീതാരാമന്‍

പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍...

Read More >>
#MPox | രാജ്യത്ത് എം പോക്സ്; നിരീക്ഷണത്തിലായിരുന്ന രോ​ഗിക്ക് രോ​ഗം സ്ഥിരീകരിച്ചു

Sep 9, 2024 07:04 PM

#MPox | രാജ്യത്ത് എം പോക്സ്; നിരീക്ഷണത്തിലായിരുന്ന രോ​ഗിക്ക് രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ...

Read More >>
#BrutallyRape | ഭക്ഷണം വാങ്ങാൻ പോയ 14-കാരിക്ക് ക്രൂര പീഡനം; ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു

Sep 9, 2024 03:46 PM

#BrutallyRape | ഭക്ഷണം വാങ്ങാൻ പോയ 14-കാരിക്ക് ക്രൂര പീഡനം; ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മറ്റൊരു സംഭവത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക...

Read More >>
 #cockroach | 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി

Sep 9, 2024 02:29 PM

#cockroach | 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി

ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടർന്ന് ഉറക്കം തുടര്‍ന്നു....

Read More >>
#clash |  വന്ദേഭാരത്  ഓടിക്കുന്നതിൽ തര്‍ക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

Sep 9, 2024 12:35 PM

#clash | വന്ദേഭാരത് ഓടിക്കുന്നതിൽ തര്‍ക്കം; ലോക്കോ പൈലറ്റുമാർ തമ്മിൽ കൂട്ടയടി

പുതുതായി സര്‍വീസ് ആരംഭിച്ച ആഗ്ര-ഉദയ്പുര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് ദേശീയ...

Read More >>
Top Stories