തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കൊവിഡ് നിരക്ക് ദിനംപ്രതി കൂടുകയാണന്നും വ്യാപന സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
Kerala University student union elections postponed
