( www.truevisionnews.com )രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്.
രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹനം
ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നെയ്യ് സഹായിക്കും. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധത്തെ അകറ്റാനും ഇവ സഹായിക്കും.
2. കുടലിന്‍റെ ആരോഗ്യം
രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളാനും ഇവ സഹായിക്കും. പോഷകങ്ങളെ ആഗിരണം ചെയ്യാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്.
3. രോഗ പ്രതിരോധശേഷി
രോഗ പ്രതിരോധശേഷി കൂട്ടാനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെയ്യില്‍ ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
4. ചര്‍മ്മത്തിന്‍റെ ആരോഗ്യം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കും.
5. എല്ലുകളുടെ ആരോഗ്യം
എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
#5 #benefits #consuming #ghee #an #empty #stomach